തിരുവനന്തപുരം: എസ്എസ്എൽസി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വൺ അലോട്ട്മെൻറ് നടപടികൾ തുടങ്ങുന്നത് നൂറുകണക്കിന് വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തും. പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻറ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകൾക്കുള്ള അവസരവുമുണ്ട്. ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എന്നാൽ എസ്എസ്എൽസി ഉത്തരക്കടലാസ് പുനഃപരിശോധന ഇന്നലെയാണ് ആരംഭിച്ചത്. കാലവർഷക്കെടുതി കാരണം വടക്കൻ ജില്ലകളിലെ മൂല്യനിർണയ ക്യാമ്പുകളിൽ പകുതിപോലും അധ്യാപകർ ആദ്യദിനത്തിൽ മൂല്യനിർണയത്തിന് എത്തിയിട്ടുമില്ല. മൂന്ന് ദിവസം കൊണ്ട് പുനർമൂല്യനിർണയം പൂർത്തിയാക്കാനും തുടർന്ന് ഏതാനും ദിവസങ്ങൾകൊണ്ട് ഫലം തയാറാക്കാനുമായിരുന്നു ലക്ഷ്യമിട്ടത്. ഫലം വൈകിയാൽ ഇതിൻറെ ഗുണം പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിൻറെ ആദ്യ അലോട്ട്മെൻറ് എസ്എസ്എൽസി പുനഃപരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതു വരെ നീട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.