മാന്നാറിലെ തന്മടിക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

മാന്നാർ : ഏറെ പഴക്കമുള്ള മാന്നാറിലെ തന്മടിക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള തൃക്കുരട്ടി മഹാദേവക്ഷേത്രത്തിനുകിഴക്ക് ധർമശാസ്താക്ഷേത്രത്തിന്റെ ഭാഗമായുള്ള ചരിത്രപ്രാധാന്യമുള്ള കുളമാണിത്. നാലേക്കർ വിസ്തൃതിയുള്ള കുളം രൂക്ഷമായ വരൾച്ചയിൽപ്പോലും വറ്റിയിട്ടില്ല. ഏറെക്കാലം നശിച്ചുകിടന്ന കുളം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ അഖിലകേരള രാമായണമേളയുടെ സമാപനസമ്മേളനത്തിനെത്തിയപ്പോൾ തൃക്കുരട്ടി മഹാദേവ സേവാസമിതി നൽകിയ നിവേദനത്തെത്തുടർന്ന്‌ 2015-ൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി നവീകരിച്ചിരുന്നു.

കേരള മണ്ണുസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ ഉപഭോക്തൃസമിതി രൂപവത്കരിച്ച് 60,71,457 രൂപ ചെലവിൽ നവീകരിച്ച കുളത്തിന്റെ സമർപ്പണം 2015 ജൂണിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ.യാണ് നിർവഹിച്ചത്. മണ്ണും മാലിന്യവും നീക്കി നാലുവശവും കരിങ്കൽഭിത്തി കെട്ടിയാണ് പുനരുദ്ധരിച്ചത്. പിന്നീട് കുളക്കരയിലെ മണ്ണൊലിപ്പ് തടയാനായി 2018-ൽ മാന്നാർ പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 3,62,114 രൂപ ചെലവഴിച്ച് സംസ്ഥാന കയർ കോർപ്പറേഷന്റെ സാങ്കേതികസഹായത്തോടെ 2,131 ചതുരശ്ര മീറ്റർ ചുറ്റളവിൽ കയർഭൂവസ്ത്രം വിരിച്ചിരുന്നു. എന്നാലിപ്പോൾ വീണ്ടും മണ്ണിടിഞ്ഞ് കുളം നശിക്കുന്ന അവസ്ഥയാണ്. കുളത്തിന്റെ കരിങ്കൽക്കെട്ടിനു ചുറ്റുമുള്ള ഭാഗത്ത് മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച് മണ്ണൊലിപ്പു തടയേണ്ടത് അത്യാവശ്യമാണ്. തന്മടിക്കുളത്തിന്റെ ചരിത്രപ്രാധാന്യം നിലനിർത്തി അതിരുകൾ സംരക്ഷിക്കാൻ ദേവസ്വം ബോർഡ് മുൻകൈയെടുക്കുമെന്ന് കഴിഞ്ഞദിവസം തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...