Monday, April 28, 2025 5:59 pm

പത്ത്‌ ലക്ഷം രൂപ മന്ത്രി പിരിവായി തരണമെന്ന് ആവശ്യപ്പെട്ടു ; മാധ്യമപ്രവർത്തകനെതിരെ വെളിപ്പെടുത്തലുമായി പിവി അൻവർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രസ്സ്‌ ക്ലബ്ബ്‌ പ്രിസിഡന്റ്‌ രാധാകൃഷ്ണൻ എമ്മിനെതിരെ ആരോപണവുമായി പിവി അൻവർ എംഎൽഎ. കോൺഗ്രസിന്റെ ഫ്ലെക്സ്‌ ബോർഡുകൾ നശിപ്പിച്ച ശേഷം, അത്‌ സി.പി.ഐ.എമ്മിന്റെ തലയിൽ കെട്ടിവച്ച് കലാപത്തിന് ഒരു മാധ്യമ പ്രവർത്തകൻ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അൻവർ ആരോപിച്ചിരുന്നു. അതിനു പിന്നാലെ രാധാകൃഷ്ണതിരെ കൂടുതൽ ആരോപണങ്ങൾ ഉയർത്തുകയാണ് എംഎൽഎ.

സോഷ്യൽ മീഡിയ പോസ്റ്റ് പൂർണ്ണ രൂപം: പ്രസ്സ്‌ ക്ലബ്ബ്‌ ആഭിമുഖ്യത്തിൽ പി.വി.അൻവറിനെതിരെ സെക്രട്ടേറിയേറ്റ്‌ മാർച്ചൊക്കെ ഉണ്ടത്രേ! അൻവറിനെതിരെ വാർത്ത ചെയ്യുന്നത്‌ കൊണ്ടാണത്രേ അൻവർ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞതത്രേ! കാര്യം അതൊന്നുമല്ല.മറുനാടൻ ഷാജൻ സ്കറിയക്ക്‌ വേണ്ടി രംഗത്ത്‌ വന്ന പ്രസ്സ്‌ ക്ലബ്ബ്‌ പ്രിസിഡന്റ്‌ രാധാകൃഷ്ണൻ.എം എന്നയാളുടെ തനിനിറം ഒന്ന് വ്യക്തമാക്കിയിരുന്നു. എനിക്ക്‌ ക്ലാസെടുക്കാൻ വന്ന ഇവൻ,അതിന്റെ തൊട്ട്‌ തലേന്ന് രാത്രി കാട്ടികൂട്ടിയ വൃത്തികേട്‌ ഒന്ന് പരസ്യമാക്കിയതിന്റെ കുറുമ്പാണ് രാധാകൃഷ്ണന്. രാത്രിയുടെ മറവിൽ വ്യാപകമായി കോൺഗ്രസിന്റെ ഫ്ലെക്സ്‌ ബോർഡുകൾ നശിപ്പിച്ച ശേഷം,അത്‌ സി.പി.ഐ.എമ്മിന്റെ തലയിൽ വച്ച്‌ കെട്ടാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നു.

കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ നൽകിയ പരാതിയിന്മേൽ ഒരു എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌.രണ്ടിടത്ത്‌ പരാതികളും നിലവിലുണ്ട്‌.കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌.സംഭവത്തിന്റെ സി.സി.ടി.വി വിഷ്വലുകളുണ്ട്‌.അത്‌ സ്ഥിതീകരിക്കപ്പെട്ടാൽ പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ അകത്ത്‌ പോകേണ്ടി വരും.ഇയാളുടെ സ്വഭാവദൂഷ്യം കാരണം മുൻപും കേസുകൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട്‌.ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നുൾപ്പെടെ ഇതിന്റെ പേരിൽ പുറത്താക്കപ്പെട്ടിട്ടുണ്ട്‌.

ഫ്ലെക്സ്‌ ബോർഡ്‌ വിഷയത്തിൽ നടപടികൾ ഉണ്ടാവുന്നത്‌ ഒഴിവാക്കാനും,അന്ന് ഇരവാദം പറയാനുമാണ് നിലവിൽ ഈ മാന്യന്റെ ശ്രമം. ഇനി പ്രസ്സ്‌ ക്ലബ്ബിലെ മാധ്യമപ്രവർത്തകരോട്‌.. രാധാകൃഷ്ണൻ പ്രസ്സ്‌ ക്ലബ്ബ്‌ ഉപജീവനമാക്കി,അവിടെ നടത്തുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും ഞാനായി നിങ്ങൾക്ക്‌ പറഞ്ഞ്‌ തരേണ്ടതില്ലല്ലോ.വ്യാജ ഇൻവോയിസ്‌ ഉൾപ്പെടെ നിർമ്മിച്ച്‌ കാശടിച്ച്‌ മാറ്റിയത്‌ നിങ്ങൾക്ക്‌ തന്നെ നേരിട്ടറിവുള്ളതാണല്ലോ. മറ്റൊരു കാര്യം കൂടി നിങ്ങളോട്‌ മാത്രമായി പറയാം.സെക്രട്ടറിക്കും,ഇയാളുടെ മറ്റ്‌ കൂട്ടുകക്ഷികൾക്കും ഇതിൽ പങ്കുണ്ടോ എന്ന് അറിയില്ല.ഈ വിഷയം നമ്മൾ മാത്രം അറിഞ്ഞാൽ മതി. ഞാനായിട്ട്‌ ആളുകളെ അറിയിക്കുന്നില്ല.

വ്യാപകമായി പ്രസ്സ്‌ ക്ലബ്ബിന്റെ പേരിൽ ഇയാൾ വൻ തുകകൾ പിരിവ്‌ നടത്തുന്നുണ്ട്‌.
ഇതൊക്കെ നിങ്ങൾക്ക്‌ അറിയില്ലെങ്കിലും ഷാജൻ സ്കറിയയ്ക്ക്‌ കൃത്യമായി അറിയാം.അത്‌ രാധാകൃഷ്ണനുമറിയാം.അടുത്തിടെ,മന്ത്രി ശ്രീ.വി.അബ്ദുറഹ്മാനെ കാണാനായി ഇയാൾ സെക്രട്ടേറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിയിരുന്നു. വന്നത്‌ വിചിത്രമായ ഒരു ആവശ്യവുമായിട്ടാണ്.
തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ എന്ന നിലയിൽ, ഒരു പത്ത്‌ ലക്ഷം രൂപ മന്ത്രി സ്വന്തം നിലയ്ക്ക്‌ പിരിവായി തരണം എന്നതായിരുന്നു ആവശ്യം.
നീ എന്നെ വെരുട്ടാറായോടാ എന്ന് ചോദിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ നല്ല ആട്ടാട്ടി രാധാകൃഷ്ണനെ അന്ന് അവിടുന്ന് ഇറക്കി വിട്ടിട്ടുണ്ട്‌.!!
അല്ലെങ്കിൽ രാധാകൃഷ്ണൻ അതങ്ങ്‌ നിഷേധിക്കട്ടേ..

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയെ കയറി കണ്ട്‌,അനധികൃതമായി പണം ആവശ്യപ്പെട്ടവൻ, അപ്പോൾ ഈ നാട്ടിലെ വ്യവസായികളുടെ കൈയ്യിൽ നിന്ന് എത്ര വാങ്ങുന്നുണ്ടെന്ന് നിങ്ങൾ ചിന്തിക്കുക.അതിന്റെ വല്ല കണക്കും അവതരിപ്പിക്കാറുണ്ടോ എന്നും നിങ്ങൾ മാർച്ചിന് വരുന്ന ദിവസം അയാളോട്‌ തന്നെ നേരിട്ടങ്ങ്‌ ചോദിക്കുക.!!
അപ്പോ ശരി..മാർച്ച്‌ നടക്കട്ടേ..😃
നമ്മളിവിടൊക്കെ തന്നെയുണ്ട്‌..😎

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടൻ വിജയ്ക്കും തമിഴ് വെട്രി കഴകത്തിനുമെതിരെ ഡിഎംകെ മന്ത്രി

0
ചെന്നൈ: നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴ് വെട്രി കഴകത്തിനുമെതിരെ ഡിഎംകെ...

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ മെയ് 6ന് വിധി പറയും

0
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ മെയ് 6ന് വിധി പറയും. തിരുവനന്തപുരം അഡീഷണല്‍...

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

0
തിരുവനന്തപുരം : പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ...

മാങ്കുളം ആനക്കുളം പേമരം വളവിൽ ട്രാവലർ 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു

0
ഇടുക്കി : മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ...