കോന്നി : രാജ്യത്ത് ജാനാധിപത്യ വ്യവസ്ഥിതി പണാധിപത്യ വ്യവസ്ഥിതിയായി മാറിയെന്ന് എസ് എൻ ഡി പി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ് എൻ ഡി പി യോഗം കോന്നി ടൗൺ 82 ആം ശാഖയിലെ വെണ്ണക്കൽ വിഗ്രഹ പുനഃപ്രതിഷ്ഠാ കർമ്മമ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയായികളെ സൃഷ്‌ടിക്കുവാൻ കഴിയുന്നവൻ ആണ് യഥാർത്ഥ നേതാവ്.വിവിധ രാഷ്ട്രീയ കക്ഷികളിൽ ഉള്ളവർ ഈ സംഘടനയിൽ ഉണ്ട്. എനിക്ക് രാഷ്ട്രീയമില്ല. പിന്നോക്ക വിഭാഗങ്ങളെ പണ്ട് അയിത്തം പറഞ്ഞ് മാറ്റി നിർത്തിയെങ്കിൽ ഇന്ന് വർഗീയതയുടെ പേരിൽ മാറ്റി നിർത്തുന്നു.വിദ്യാഭ്യാസ രാഷ്ട്രീയ സാമ്പത്തിക സ്ഥിതി എല്ലാവർക്കും ഒരുപോലെ ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു.
എസ് എൻ എൻ ഡി പി യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി ജയൻ,ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ,സുരേഷ് ചിറ്റിലക്കാട്,ശ്യാം ലാൽ,സുനിൽ മംഗലത്ത്,സുരേശൻ,സരള പുരുഷോത്തമൻ,അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.