റാന്നി: പൗരന്റെ അവകാശങ്ങളുടെ പരിധികള്‍ ചെറുതാക്കുവാനല്ല, വിശാലമാക്കുവാനാണ് ജനാധിപത്യ സംവിധാനം ശ്രമിക്കേണ്ടതെന്ന് ക്‌നാനായ കത്തോലിക്ക സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. റാന്നി അഞ്ചു കുഴി ആകാശപ്പറവയില്‍ ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പൗരാവകാശങ്ങള്‍ എത്രത്തോളം സംരക്ഷിക്കാം എന്ന് ഭരണ കര്‍ത്താക്കള്‍ ചിന്തിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. ഇന്ത്യയുടെ ഭരണഘടനയിലെ മൗലീകാവകാശങ്ങളെ പൗരന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയാണ് ഭരണകര്‍ത്താക്കളുടെയും കോടതികളുടെയും കടമയെന്ന് അദ്ദേഹം പറഞ്ഞു.
സുവിശേഷകന്‍ തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. ഡോ.ജോസ് പാറക്കടവില്‍ വിഷയാവതരണം നടത്തി. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രെഫ. പി.ജെ.കുര്യന്‍, ആര്‍.ജെ.ഡി ദേശീയ സെക്രട്ടറി അനുചാക്കോ, മുന്‍ എംഎല്‍എ രാജുഏബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, കെ ജയവര്‍മ്മ ,റവ.ഫാ. ഫിലിപ്പ് ജോര്‍ജ് അയിരൂര്‍, പി.വി.അനോജ് കുമാര്‍, സാംസന്‍ മുക്കറണ്ണത്ത്, ബാബു പാറയ്ക്കല്‍, ഡോ.ബി .ജി. ഗോകുലന്‍, ഓമന രാജന്‍, അനിയന്‍കുഞ്ഞ് ഇളംകാവില്‍ ജോമോന്‍ കൊച്ചേത്ത്, അലക്‌സ് പോത്തന്‍ കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.