ശാര്‍ക്കര ദേവി ക്ഷേത്രപരിസരത്തെ ആയുധപരിശീലനം വിലക്കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് ആള്‍ക്കൂട്ട അഭ്യാസങ്ങളും ആയുധ പ്രയോഗങ്ങളും തടയുന്നത് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്കും ശാര്‍ക്കര ദേവീക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ ശ്രീ ശാര്‍ക്കര ദേവി ക്ഷേത്രം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഭ്യാസത്തിനും ആയുധ പരിശീലനത്തിനും വേണ്ടി അനധികൃതമായി കൈയേറിയെന്നാരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

ആയുധകായിക പരിശീലനങ്ങള്‍ ഭക്തര്‍ക്കും ക്ഷേത്രദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി ക്ഷേത്രത്തിലെ സമീപവാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെയാണ് പ്രതികള്‍ ക്ഷേത്രത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്ഷേത്രപരിസരത്ത് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ വൃത്തിയെയും വിശുദ്ധിയെയും ദൈവികതയെയും ബാധിക്കുമന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. മാസ് ഡ്രില്‍/ ആയുധ പരിശീലനത്തിന്റെ ഭാഗമായി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുമെന്നും അതുവഴി ക്ഷേത്രത്തിന്റെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം തകര്‍ക്കുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...