പൗരാവകാശങ്ങള്‍ സംരക്ഷിക്കുവാനാണ് ജനാധിപത്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

For full experience, Download our mobile application:
Get it on Google Play

റാന്നി: പൗരന്റെ അവകാശങ്ങളുടെ പരിധികള്‍ ചെറുതാക്കുവാനല്ല, വിശാലമാക്കുവാനാണ് ജനാധിപത്യ സംവിധാനം ശ്രമിക്കേണ്ടതെന്ന് ക്‌നാനായ കത്തോലിക്ക സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. റാന്നി അഞ്ചു കുഴി ആകാശപ്പറവയില്‍ ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പൗരാവകാശങ്ങള്‍ എത്രത്തോളം സംരക്ഷിക്കാം എന്ന് ഭരണ കര്‍ത്താക്കള്‍ ചിന്തിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. ഇന്ത്യയുടെ ഭരണഘടനയിലെ മൗലീകാവകാശങ്ങളെ പൗരന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയാണ് ഭരണകര്‍ത്താക്കളുടെയും കോടതികളുടെയും കടമയെന്ന് അദ്ദേഹം പറഞ്ഞു.

സുവിശേഷകന്‍ തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. ഡോ.ജോസ് പാറക്കടവില്‍ വിഷയാവതരണം നടത്തി. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രെഫ. പി.ജെ.കുര്യന്‍, ആര്‍.ജെ.ഡി ദേശീയ സെക്രട്ടറി അനുചാക്കോ, മുന്‍ എംഎല്‍എ രാജുഏബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, കെ ജയവര്‍മ്മ ,റവ.ഫാ. ഫിലിപ്പ് ജോര്‍ജ് അയിരൂര്‍, പി.വി.അനോജ് കുമാര്‍, സാംസന്‍ മുക്കറണ്ണത്ത്, ബാബു പാറയ്ക്കല്‍, ഡോ.ബി .ജി. ഗോകുലന്‍, ഓമന രാജന്‍, അനിയന്‍കുഞ്ഞ് ഇളംകാവില്‍ ജോമോന്‍ കൊച്ചേത്ത്, അലക്‌സ് പോത്തന്‍ കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...