പത്തനംതിട്ട : തെരഞ്ഞെടുപ്പില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വീണാ ജോര്‍ജ്ജ് . ജനാധിപത്യത്തിന്റെ വിജയമാണിതെന്നും വീണ പറഞ്ഞു. തന്റെ ജയത്തിനായി വിവിധ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയോടെ കഴിഞ്ഞവരുണ്ടെന്നും ഇത് ആറന്മുളയുടെ കൂട്ടായ വിജയമാണെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. കുറച്ചുകൂടി ഭൂരിപക്ഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു. 13853 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവദാസന്‍ നായരെ വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ പരാജയപ്പെടുത്തിയത്.
ഇത് ജനാധിപത്യത്തിന്റെ വിജയം ; നന്ദി പറഞ്ഞ് വീണ ജോര്‍ജ്ജ്
RECENT NEWS
Advertisment