Wednesday, April 24, 2024 12:32 pm

ഡെന്‍സിയുടെ മരണം കൊലപാതകം ; അബുദാബിയില്‍ ശ്വാസം മുട്ടിച്ചു കൊന്നതിന് കേസ്‌

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : രണ്ടര വര്‍ഷം മുന്‍പ് അബുദാബിയില്‍ മരിച്ച നോര്‍ത്ത് ചാലക്കുടി പുളിക്കല്‍ ഡെന്‍സി മരിച്ചത് ശ്വാസം മുട്ടിത്തന്നെ. അബുദാബി പോലീസില്‍ ഇതുസംബന്ധിച്ച്‌ കേസുമുണ്ടായിരുന്നു. ഇക്കാര്യമറിഞ്ഞിരുന്ന വീട്ടുകാര്‍ ഇതെല്ലാം മറച്ചുവച്ച്‌ ഹൃദയാഘാതത്താല്‍ സംഭവിച്ച മരണമെന്ന് പറഞ്ഞ് നോര്‍ത്ത് ചാലക്കുടി പള്ളി സെമിത്തേരിയില്‍ അടക്കുകയായിരുന്നു.

അബുദാബി ഷോപ്പിലെ ജീവനക്കാരിയായിരുന്ന ഡെന്‍സിയെ, മാനേജരായ കോഴിക്കോട് സ്വദേശി ഹാരിസ് കഴുത്ത് ഞെരിച്ച്‌ കൊന്നെന്നും ഹാരിസ് കൈ ഞരമ്പ് മുറിച്ച്‌ ജീവനൊടുക്കിയെന്നുമാണ് അബുദാബി പോലീസിന്റെ റിപ്പോര്‍ട്ട്. ഈയിടെയാണ് ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷൈബിന്‍ അഹമ്മദിന്റെ സഹായികള്‍ തിരുവനന്തപുരത്ത് വച്ച്‌ ഇരുവരുടെയും കൊലപാതകമാണെന്നും പിന്നില്‍ തങ്ങളാണെന്നും വെളിപ്പെടുത്തിയത്.

തുടര്‍ന്നാണ് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചത്. അബുദാബി പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കും വിധമാണോ മരിച്ചതെന്ന് അറിയാന്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കല്ലറയില്‍ നിന്നും വിദഗ്ദ്ധ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനാണ് ഡോ.ഉന്മേഷ് നയിക്കുന്ന മെഡിക്കല്‍ സംഘം അവശിഷ്ടങ്ങള്‍ ശേഖരിച്ചത്.

ഇന്നലെ രാവിലെ എട്ടരയ്ക്ക് കല്ലറ പൊളിക്കുന്ന നടപടി തുടങ്ങി. പുറത്തെടുത്ത അവശിഷ്ടങ്ങളില്‍ തലയോട്ടി മാത്രമേ ദ്രവിക്കാതെയുള്ളൂ. ഇക്കാരണത്താലാണ് വിശദ പരിശോധന വേണ്ടിവന്നതെന്ന് പോലീസ് പറഞ്ഞു. ഷൈബിനും കൂട്ടാളികളും ചേര്‍ന്ന് ആദ്യം ഡെന്‍സിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയും പിന്നീട് ഹാരിസിന്റെ കൈകള്‍, ഡെന്‍സിയുടെ കഴുത്തില്‍ പിടിപ്പിച്ച്‌ ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയുമായിരുന്നു. ഇരട്ട കൊലപാതകം നടത്തിയത് എന്തിനാണെന്ന് പോലീസിന് ഇനിയും അറിയില്ല.

ഏതാനും മാസം മുന്‍പാണ് ഷൈബിന്‍ അഹമ്മദും കൂട്ടാളികളും നാട്ടിലെത്തി മൈസൂരിലെ ഒറ്റമൂലി വൈദ്യന്‍ ഷാബ ഷറീഫിനെ നിലമ്പൂരിലെത്തിച്ച്‌ കൊലപ്പെടുത്തിയത്. ഈ കേസില്‍ ഷൈബിനും പ്രതികളില്‍ ചിലരും പിടിയിലായി. ഇതിനിടെയാണ് മറ്റു പ്രതികളുടെ തിരുവനന്തപുരത്തെ വെളിപ്പെടുത്തല്‍. മലയാളികളായ അജ്മല്‍, നൗഷാദ്, ചീറ ഷെഫീക്ക്, ഷെബീബ് റഹ്മാന്‍ എന്നിവരാണ് മൂന്ന് കേസിലെയും പ്രതികള്‍. ചാലക്കുടി ഡി.വൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ചാലക്കുടി പോലീസ് സെമിത്തേരിയില്‍ ക്യാമ്പ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന്റോ ആൻറണിയുടെ വിജയം സുനിശ്ചിതം ; പഴകുളം മധു

0
അടൂർ: പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ വിജയം...

മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

0
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ...

വർഗീയതയിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ മനസ് ; ഷാഫി പറമ്പിൽ

0
കോഴിക്കോട്: പരാജയം ഉറപ്പായപ്പോൾ സിപിഎം തൻ്റെ പേരിനെ ഉൾപ്പെടെ വർഗീയമായി ചിത്രീകരിച്ച്...

യു എസ് ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് ; ബില്ല് യുഎസ് സെനറ്റ് പാസാക്കി

0
വാഷിങ്ടണ്‍: യുഎസില്‍ ടിക് ടോക്കിന്റെ സമ്പൂര്‍ണ നിരോധനത്തിലേക്ക് നയിക്കുന്ന ബില്ല് യുഎസ്...