റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസുമായി കടന്ന യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: മയക്കുമരുന്ന് ലഹരിയില്‍ കൊരട്ടിയിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. അങ്കമാലി കറുകുറ്റി പുത്തന്‍പുരയ്ക്കല്‍ റിധിന്‍ ബേബിയെയാണ് (25) കൊരട്ടി എസ്.എച്ച്‌.ഒ ബി.കെ.അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പതിനൊന്നിന് കൊണ്ടുപോയ ബസ് പുതുക്കാട് വെച്ച്‌ പോലീസ് പിടികൂടിയിരുന്നു.

കൃത്രിമമായി സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ച ബസ് പലയിടത്തും തട്ടിയതിനെ തുടര്‍ന്ന് മുന്‍ഭാഗത്ത് കേടുപാടുണ്ടായി. മാരകമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്ന റിധിന്‍ ഹെല്‍മറ്റ് ധരിച്ചാണ് ബസ് ഓടിച്ചിരുന്നത്. അങ്കമാലിയിലെ ഡ്രൈവിംഗ് സ്‌കൂളിലെ ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ കൊരട്ടിയിലെത്തിയത്. നേരത്തെയും ഇത്തരത്തില്‍ ബൈക്ക് മോഷണം ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് എസ്.എച്ച്‌.ഒ ബി.കെ.അരുണ്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെ പതിനൊന്ന് കേസുകള്‍ നിലവിലുണ്ട്. എസ്.ഐമാരായ ഷാജു എടത്താടന്‍, സജി വര്‍ഗീസ്, സി.പി.ഒ. മനോജ്, രഞ്ജിത്ത് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...