കയ്പമംഗലത്ത് വ്യാജ ടൂത്ത് പേസ്റ്റ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കയ്പമംഗലത്ത് വ്യാജ ടൂത്ത് പേസ്റ്റ് പിടികൂടി. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച്‌ കടകളില്‍ വില്‍പ്പനയ്ക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്. കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം പോലീസ് പരിശോധന നടത്തിയത്. മൂന്നുപീടികയിലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റ് പാക്കറ്റുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.

2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്‍പാദനം നിര്‍ത്തിയ നൂറ് ഗ്രാമിന്‍റെ അമിനോ ശക്തി എന്ന ബ്രാന്‍ഡ് പേരില്‍  ഇറക്കിയ വ്യാജ ടൂത്ത് പേസ്റ്റുകളാണ് കടകളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. കമ്പനി അധികൃതര്‍ ചെക്കിങ്ങിനെത്തിയപ്പോള്‍ വ്യാജ ടൂത്ത് പേസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജന്‍സിയെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ പേരില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...