ഡെങ്കിപ്പനി : പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത മഞ്ചേരി നഗരസഭയിലെ മുള്ളമ്പാറ പ്രദേശത്ത് ജില്ല ആരോഗ്യ വകുപ്പ്, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ മഞ്ചേരി നഗരസഭ, മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ സഹകരണത്തോടെ സമഗ്ര പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുക് സാന്ദ്രത പഠനം, ഫോഗിങ് എന്നിവ നടത്തി. ഫീല്‍ഡ് വര്‍ക്കര്‍മാരും ആശ പ്രവര്‍ത്തകരും അടങ്ങുന്ന 14 ടീമുകളാണ് ഭവന സന്ദര്‍ശന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുള്ളമ്പാറ നവോദയ വായനശാലയില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വി.സി മോഹനന്‍ അധ്യക്ഷത വഹിച്ചു. ബയോളജിസ്റ്റ് വി.വി ദിനേശ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ് സിറിള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാന്തിഭൂഷന്‍, നസറുദ്ദീന്‍, കിരണ്‍ എന്നിവര്‍ സംസാരിച്ചു. രാഗിണി, പ്രസാദ്, സ്മിത എന്നിവര്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മഴ ഇടക്കിടെ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഓരോ വീട്ടുകാരും കെട്ടിട ഉടമകളും സ്ഥാപനങ്ങളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനത്തിലും ഡ്രൈഡേ ആചരണ പ്രവര്‍ത്തനങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...