കോന്നി: കോന്നിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി കോന്നി താലൂക്കില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കോന്നിയില്‍ 175 ഡെങ്കിപ്പനി കേസുകള്‍ ആണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 37 കണ്‍ഫോം കേസുകളും 136 സസ്പെക്ടഡ് കേസുകളും വിവിധ പഞ്ചായത്തുകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സീതത്തോട് 41 പേര്‍ക്കും ചിറ്റാറില്‍ 4 പേര്‍ക്കും തണ്ണിത്തോട്ടില്‍ 20 പേര്‍ക്കും മലയാലപ്പുഴയില്‍ 6 പേര്‍ക്കും മൈലപ്രയില്‍ ഒരാള്‍ക്കും കോന്നിയില്‍ 24 പേര്‍ക്കും അരുവാപ്പുലത്ത് 37 പേര്‍ക്കും പ്രമാടം പഞ്ചായത്തില്‍ 13 പേര്‍ക്കും കലഞ്ഞൂരിലും ഏനാദിമംഗലത്തും 4 പേര്‍ക്കുമാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നരട്ടി കേസുകള്‍ ആണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഡെപ്യൂട്ടി ഡി എം ഓ ഡോ നന്ദിനി അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഊര്‍ജിതപെടുത്താനും യോഗം തീരുമാനിച്ചു. കൂടാതെ ജൂണ്‍ അഞ്ചിന് എല്ലാ പഞ്ചായത്തുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം ചേരും. യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് അധികൃതര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, എന്‍ സി സി, എന്‍ എസ് എസ്, എസ് പി സി , സ്‌കൂള്‍ പി ടി എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും യോഗം ചേരും.
ജൂണ്‍ 8 ന് രാവിലെ ഒന്‍പത് മാണി മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും 25000 ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രധിരോധ പ്രവര്‍ത്തനവും ശുചീകരണ പ്രവര്‍ത്തനവും ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനവും സംഘടിപ്പിക്കും. യോഗത്തില്‍ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ പ്രീജ പി നായര്‍, രാജഗോപാലന്‍ നായര്‍, ഷാജി കെ ശാമുവേല്‍, രജനി ജോഷി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ രവികല എ ബി, മണിയമ്മ രാമചന്ദ്രന്‍ ഉദയരശ്മി, കോന്നി തഹല്‍സീദാര്‍ മഞ്ജുഷ, ഡെപ്യൂട്ടി ഡി എം ഓ ഡോ നന്ദിനി, എ ഡി പി അലക്‌സ്, വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.