പത്തനംതിട്ട നഗരസഭയിൽ ഡെങ്കിപനി വ്യാപകം : പ്രതിഷേധവുമായി കോൺഗ്രസ് ബൂത്ത് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളാത്തതു മൂലം നിയന്ത്രണാതീതമായി ഡെങ്കിപനി പടർന്നു പിടിക്കുകയാണ്. ചെയർമാൻ്റെയും പത്തനംതിട്ട നഗരസഭയും നിഷ്ക്രിയ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബുത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അഫ്സൽ വി ഷെയ്ക് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ്ണയിൽ പ്രീതികാത്മകമായി ഡെങ്കി കൊതുകിന് ചെയർമാൻ പാലും പഴവും നൽകുകയുണ്ടായി. പൊതുജനാരോഗ്യം സംരക്ഷിക്കാൻ നഗരസഭാ ചെയർമാന് സാധിക്കുന്നില്ലെങ്കിൽ രാജി വയ്ക്കണമെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ആവശ്യപ്പെട്ടു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താത്തത് മൂലമാണ് ഡെങ്കിപനി വ്യാപിച്ചതെന്ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആരോപിച്ചു. കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് റെനിസ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അൻസർ മുഹമ്മദ്, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, ഷാഫിക്ക് ആനപ്പാറ, വിഷ്ണു ആർ പിള്ള, സുബഹാൻ, റോബിൻ മുണ്ടുകൊട്ടാക്കൽ എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു ; ആർപ്പൂക്കര അടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

0
കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന്...

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല ; ക്യാമ്പിൽ മരുന്നുണ്ടെന്ന്...

0
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി...

കശുവണ്ടി കോർപ്പറേഷൻ അഴിമതി ; ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കെഎ രതീഷ്

0
തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ കെ എ...

കേരളത്തിൽ മാറ്റമില്ലാതെ സ്വർണം, വെള്ളി വിലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയ...