തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തിന് ആശങ്കയായി ഡെങ്കിപ്പനി കേസുകളും. ഈ മാസം മാത്രം 47 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 432 പേരിൽ രോഗലക്ഷണം കണ്ടെത്തി. ഈ വർഷം ഇതുവരെ 885 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വർഷത്തെ ഈ സമയത്തെ കണക്കുകളെ അപേക്ഷിച്ച് കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 12 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 46 പേർക്ക് രോഗലക്ഷണമുണ്ട്. 22 പേർക്ക് എലിപ്പനിയും 352 പേരിൽ ചിക്കൻപോക്സും ഈ മാസം റിപ്പോർട്ട് ചെയ്തു. മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകൾ. മഴക്കാല പൂർവ ശുചീകരണം ശക്തമാക്കാൻ സർക്കാർ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
കൊവിഡിനിടെ ഡെങ്കിപ്പനിയും ; കേരളത്തിൽ ആശങ്ക
RECENT NEWS
Advertisment