പോലീസ് ക്യാന്‍റീന്‍ ജീവനക്കാരിയായ യുവതി മരിച്ചു ; കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് ഭര്‍ത്താവിന്റെ പരാതി

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ഒഡിഷയില്‍ പോലീസ് ക്യാന്റീന്‍ ജീവനക്കാരി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മാല്‍ക്കന്‍ഗിരിയിലെ പോലീസ് ജില്ലാ ആസ്ഥാനത്തെ ക്യാന്റീനില്‍ ജീവനക്കാരിയായിരുന്ന യുവതിയാണ് മരിച്ചത്. മെയ് ഏഴിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജോലി സ്ഥലത്താണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഗുരതരമായി പരിക്കേറ്റ യുവതി നാല് ദിവസം ആശുപത്രിയില്‍ കിടന്നെങ്കിലും രക്ഷപ്പെട്ടില്ല. സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബോധം തെളിയാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല. പ്രതികളെ സംബന്ധിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. എസ്എല്‍എന്‍ മെഡിക്കല്‍ കോളേജിലായിരുന്നു യുവതിയെ പ്രവേശിപ്പിച്ചിരുന്നത്.

മെയ് ഏഴിന് ക്യാന്റീന്‍ ചുമതലയുണ്ടായിരുന്ന പോലീസുകാരാണ് യുവതിയെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ശരീരത്തെ പാടുകളും മുറിവുകളും കണ്ട് സംശയം തോന്നിയ ഭര്‍ത്താവ് മെയ് ഒമ്പതിന് പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം അറിയൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...