മോട്ടോർ വാഹന വകുപ്പ് ജനകീയ സദസ് നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ഗ്രാമീണ റോഡുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പൊതുഗതാഗതം ശക്തിപ്പെടുത്തിനുമായി മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ജനകീയ സദസ് നടത്തി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും നർവീസ് നടത്താത്ത മേഖലകളിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഗ്രാമീണ റൂട്ടുകളെക്കുറിച്ചും ചർച്ചനടത്തി. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും വ്യക്തികളിൽ നിന്നും 68 റൂട്ടുകളിലേക്കുള്ള നിർദ്ദേശമാണ് ജനകീയ സദസ്സിൽ ലഭിച്ചത്. റൂട്ടുകളെ സംബന്ധിച്ച് പഞ്ചായത്ത്, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ വിശകലനത്തിനു ശേഷം പരിഗണിക്കാവുന്ന റൂട്ടുകളിൽ കൂടി സർവീസ് ആരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.

കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ജനകീയ സദസ്സ് സംഘടിപ്പിച്ചത്. പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാതൃൂ ടി. തോമസ് എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ, കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ്, തനിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ഡാനിയേൽ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വിദ്യാ മോൾ, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത ശ്രീകുമാർ, കുന്നന്താനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി സതീഷ് ബാബു, കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷസുരേന്ദ്രനാഥ്, പുറമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് വിനീത് കുമാർ, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി പി. എബ്രഹാം, ജോയിൻ്റ് ആർ.ടി.ഒ എം മുരളീധരൻ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അജിത് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും ; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന്...

അസാധാരണ ഇടപെടൽ ; അമിത് ഷായോടു പാർലമെന്റിൽ വരാൻ പറയണമെന്ന് റിജിജുവിനോട് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള...

ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ : കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന്...

0
കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ; 8 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, 6...

0
കൊച്ചി : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....