അസാധാരണ ഇടപെടൽ ; അമിത് ഷായോടു പാർലമെന്റിൽ വരാൻ പറയണമെന്ന് റിജിജുവിനോട് ഉപരാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ. സഭയിൽ എത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കാൻ പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിനോടു ചെയർമാൻ അഭ്യർഥിച്ചു. സഭയിൽ ഏതു മന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷനേതാവിനു നിർദേശിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ് റിജിജു പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴും ചെയർമാൻ ഇടപെട്ടു.

പ്രതിപക്ഷ നേതാവിന്റേതു നിർദേശമല്ല, അഭ്യർഥനയാണെന്നും അതു പ്രതിപക്ഷത്തിന്റെ വികാരമാണെന്നും ചെയർമാൻ മന്ത്രിയെ ഓർമപ്പെടുത്തി. സഭാനടപടികൾ തടസ്സപ്പെടുത്തരുതെന്നു പ്രതിപക്ഷത്തോട് അഭ്യർഥിച്ച ചെയർമാൻ, പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ബഹളംവയ്ക്കരുതെന്ന് ഭരണപക്ഷത്തോടും കർശനമായി നിർദേശിച്ചു. വിദ്യാർഥി പ്രതിഷേധത്തെ പെല്ലറ്റ് ഗൺ ഉൾപ്പെടെ ഉപയോഗിച്ചു ക്രൂരമായി നേരിട്ടതിനെക്കുറിച്ച് അമിത് ഷാ പാർലമെന്റിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ദിവസങ്ങളായി ഇരുസഭകളിലും പ്രതിഷേധിക്കുകയാണ്. ഇതുകാരണം ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കേണ്ടി വരികയും ചോദ്യോത്തര വേളയും ശൂന്യവേളയും തടസ്സപ്പെടുകയും ചെയ്യുന്നു.

വാക്പോരിനിടെ റൂൾ ബുക്ക് ഉദ്ധരിച്ചു റിജിജു വിമർശിച്ചതാണ് പ്രതിപക്ഷത്തെ ഇന്നലെ കൂടുതൽ പ്രകോപിതരാക്കിയത്. ‘‘ഒരേ വിഷയം എല്ലാ ദിവസവും ഉന്നയിക്കാൻ സാധിക്കില്ല. സഭയിലെ പുതിയ അംഗമെന്ന നിലയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഉൾപ്പെടെ ആദ്യ പ്രസംഗം നടത്താൻ സാധിച്ചിട്ടില്ല’’– മന്ത്രി പറഞ്ഞു. റിജിജുവിൽനിന്നു ചട്ടം പഠിക്കേണ്ടതില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മറുപടി പറഞ്ഞു. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും സഭയിലെത്തണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണു ചോദ്യമുയർത്തുന്നതെന്നും ചർച്ചയ്ക്കു തയാറാണെന്നും ഖർഗെ പറഞ്ഞു. അമിത് ഷാ പതിവായി പാർലമെന്റ് മന്ദിരത്തിലെ ഓഫിസിൽ എത്തുന്നുണ്ടെങ്കിലും സഭയിൽ വരുന്നില്ല.

ജനാധിപത്യ മര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റമാണിതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. പാർലമെന്റിലെ ചോദ്യങ്ങളെ ഭയന്നു പിന്മാറുന്ന പ്രധാനമന്ത്രി പാതിരാത്രി സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും പ്രതിപക്ഷം പരിഹസിച്ചു. ചെയർമാന്റെ ഇടപെടൽ പ്രതിപക്ഷത്തിന്റെ വിജയമാണെന്നു സിപിഐ കക്ഷിനേതാവ് പി.സന്തോഷ് കുമാർ എംപി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ് അസഭ്യം പറഞ്ഞ കേസിൽ...

പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി രമേശ് ചെന്നിത്തല

0
കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും...

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം ; ഹർജി തള്ളി സുപ്രീംകോടതി

0
ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി...

വയനാട് വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം രൂപയുമായി 3 പേർ പിടിയിൽ

0
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി മൂന്നു...