റാന്നി : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂന്നാം തീയതി മുതൽ 13 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബ്രിഡ്ജിംഗ് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ സന്ദേശ റാലിയും നടത്തി. റാന്നി ബി ആർ സിയും എം എസ് ടി ഐയും സംയുക്തമായി നടത്തിയ പരിപാടി റാന്നി അങ്ങാടി പഞ്ചായത്തിലെ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ എം എസ് ടി ഐ പ്രിൻസിപ്പൽ ലിനു തോമസ് ഉദ്ഘാടനം ചെയ്തു. ബിപിസി ഷാജി എ സലാം അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ് ശ്രീജ, അധ്യാപക വിദ്യാർത്ഥി പ്രതിനിധി ഫാ. സ്റ്റെവിൻ, അധ്യാപക പ്രതിനിധി ആര്‍.മായ എന്നിവർ സംസാരിച്ചു. പഴവങ്ങാടി പഞ്ചായത്തിൽ നടന്ന പരിപാടി സെൻ്റ് തോമസ് ഹൈസ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ലിനു തോമസ് ബിപിസി ഷാജി എ.സലാം, പ്രഥമാധ്യാപിക റൂബി എബ്രഹാം, അനില തോമസ് എന്നിവർ സംസാരിച്ചു. ലഹരി വരുദ്ധ സന്ദേശം നൽകുന്ന ഡാൻസ് ഫ്യൂഷൻ സംഗീത നൃത്ത ശില്പം എന്നിവ എം.എസ്.ടി.ടി.ഐയിലെ കുട്ടികൾ അവതരിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ബിഡ്ജിംഗ് പാക്കേജിൻ്റെ ഓരോ ദിവസത്തേയും തീം താഴെപ്പറയുന്ന പ്രകാരമാണ്
03 ന് മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ, 4 ന് ട്രാഫിക് നിയമങ്ങള്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്കൂള്‍വാഹനസഞ്ചാരം അറിയേണ്ട കാര്യങ്ങളൾ, 5 ന് വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യവത്ക്കരണം. 9ന് ആരോഗ്യം, വ്യായാമം, കായിക ക്ഷമത. 10 ന് ഡിജിറ്റല്‍ അച്ചടക്കം, 11ന് പൊതുമുതല്‍ സംരക്ഷണം, 12ന് റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്‍പര സഹകരണത്തിന്റെ പ്രാധാന്യം. 13 ന് ക്രോഡീകരണം എന്നിങ്ങനെയാണ് ഒരുമണിക്കൂർ വീതമുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. പുതിയ ക്ലാസുകളിൽ എത്തിയ കുട്ടികൾക്ക് പഠന നിലവാരം ഉറപ്പാക്കാനും പരിഹാരബോധന പ്രവർത്തനങ്ങൾ നൽകാനും ഈ തീമുകളിലൂടെ ഈ സമയം പ്രയോജനപ്പെടുത്തും.