Friday, March 29, 2024 7:54 am

നിക്ഷേപത്തട്ടിപ്പ്‌ : കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബ​ഹ​ളം

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം : ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സ് ഏ​ജ​ന്‍റ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി എ​ന്ന സ്ഥാ​പ​ന​ത്തി​ലെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന്റെ പേ​രി​ല്‍ ആ​രോ​പ​ണ വി​ധേ​യ​യാ​യ കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ സീ​ത ര​വീ​ന്ദ്ര​ന്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബ​ഹ​ളം. അ​ജ​ണ്ട വാ​യി​ക്കാ​ന്‍​പോ​ലും കഴിയാതിരുന്നതോടെ യോ​ഗം പി​രി​ച്ചു​വി​ട്ടു. പ്ര​തി​യാ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്, ബി.​ജെ.​പി, ആ​ര്‍.​എം.​പി അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ബ​ഹ​ള​ത്തി​ന് കാരണം. ചെ​യ​ര്‍​പേ​ഴ്സ​ന്‍ സം​ഭ​വം വി​ശ​ദീ​ക​രി​ക്കും മു​മ്പേ ഭ​ര​ണ​ക​ക്ഷി അം​ഗം മ​റു​പ​ടി പ​റ​ഞ്ഞ​ത് തൃ​പ്തി​ക​ര​മാ​കാ​തി​രു​ന്ന​ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും തൊ​ട്ടു​പി​റ​കെ ബി.​ജെ.​പി​ക്കാ​രും ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​തോ​ടെ അ​ജ​ണ്ട​ വാ​യി​ക്കാ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തുടര്‍ന്ന്​ കോ​ണ്‍​ഗ്ര​സ് അം​ഗം ബി​ജു ക്ല​ര്‍​ക്കി​ല്‍​നി​ന്ന് അ​ജ​ണ്ട പി​ടി​ച്ചു​വാ​ങ്ങി. ചെ​യ​ര്‍​പേ​ഴ്സ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ യോ​ഗം ബെ​ല്‍ മു​ഴ​ക്കി പി​രി​ച്ചു​വി​ട്ട് ചെ​യ​ര്‍​പേ​ഴ്സ​ന്‍ ഇ​റ​ങ്ങി​പ്പോ​യി.

Lok Sabha Elections 2024 - Kerala

നിക്ഷേപിച്ച പണം ലഭിക്കാഞ്ഞ ആ​ര്‍​ത്താ​റ്റ് സ്വ​ദേ​ശി​നി​ കോ​ട​തി​യെ സ​മീ​പി​ച്ചതിനെ തുടര്‍ന്ന്​ കോടതി നിര്‍ദേശപ്രകാരമാണ്​ ചെ​യ​ര്‍​പേ​ഴ്​​സ​ന്‍ അ​ട​ക്കം സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പിന്നീട്​ കു​ന്നം​കു​ളം പോ​ലീ​സ് ചെ​യ​ര്‍​പേ​ഴ്സ​നെ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. സീ​ത ര​വീ​ന്ദ്ര​ന്‍ ഡ​യ​റ​ക്ട​ര്‍ ആ​യി​രി​ക്കു​ന്ന കാ​ല​യ​ള​വ് മു​ത​ല്‍ ആ​ര്‍​ത്താ​റ്റ് സ്വ​ദേ​ശി​നി പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്‌ ചെ​യ​ര്‍​പേ​ഴ്സ​നെ ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ബി.​ജെ.​പി പാ​ര്‍​ല​മെ​ന്റ​റി പാ​ര്‍​ട്ടി നേ​താ​വ് കെ.​കെ മു​ര​ളി നേ​തൃ​ത്വം ന​ല്‍​കി. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഗീ​ത ശ​ശി, രേ​ഷ്മ സു​നി​ല്‍, രേ​ഖ സ​ജീ​വ്, സോ​ഫി​യ ശ്രീ​ജി​ത്ത്, സി​ഗ്മ ര​ജീ​ഷ്, ദി​വ്യ വി​ജീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ബി​ജു സി ​ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷാ​ജി ആ​ലി​ക്ക​ല്‍, ലെ​ബീ​ബ് ഹ​സ​ന്‍, മി​നി മോ​ണ്‍​സി തു​ട​ങ്ങി​യ അം​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം ; ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി

0
എറണാകുളം : യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്...

60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ

0
തൃശൂർ : ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ...

0
ഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്....

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

0
ദില്ലി : കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700...