സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായി പി.മോഹനന്‍ തന്നെ തുടരും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പഥത്തില്‍ പി.മോഹനന്‍ തന്നെ തുടരും. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായ എസ്.കെ സജീഷ്, കെ.എം സച്ചിന്‍ ദേവ് എംഎല്‍എ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി.വസീഫ്, ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് ദീപ തുടങ്ങി 15 പേരാണ് ഇത്തവണ ജില്ലാ കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങള്‍. അതേ സമയം 12 പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നത്. ജില്ലാ സെക്രട്ടറി പഥത്തില്‍ മൂന്നാം തവണയാണ് പി.മോഹനനെത്തുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അദ്ദേഹത്തെ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് സിപിഎം നേതൃത്വം ആദ്യമായി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി മോഹനന്‍ ജില്ലാ സെക്രട്ടറിയായിരിക്കെ സിപിഎമ്മിന് കോഴിക്കോട് വളര്‍ച്ച നേടാനായിട്ടുണ്ടെന്നാണ് പാര്‍ട്ടി ഒന്നടങ്കം വിലയിരുത്തുന്നത്. ജില്ലയില്‍ ലോക്കല്‍ കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റിയുടെയും എണ്ണം കൂടിയതിനൊപ്പം പാര്‍ട്ടിയിലെ അംഗ സംഖ്യയും കൂടിയിട്ടുണ്ടെന്നുള്ള നിഗമനത്തില്‍ എത്തിയിരിക്കുകയാണ് സിപിഎം. പ്രായാധിക്യമുള്ളവരെ ഒഴിവാക്കികൊണ്ട് യുവതയ്ക്ക് പ്രാതിനിധ്യം നല്‍കികൊണ്ടുള്ള പുതിയ ജില്ലാ കമ്മിറ്റിയായിരിക്കും ഇത്തവണയുണ്ടാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...