മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂര്‍ : മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ ഹന്‍സ കന്‍വാറാണ് ഭര്‍ത്താവ് ഗോവിന്ദ് സിങ്ങിനെ (35) കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ദമ്പതികള്‍ക്കിടയിലെ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ കഴുത്തില്‍ കുരുക്കിട്ട യുവതി 20 മീറ്ററോളം വലിച്ചിഴച്ചതായും പോലീസ് വ്യക്തമാക്കി. മദ്യപിച്ചെത്തുന്ന ഗോവിന്ദ് പലപ്പോഴും ഹന്‍സയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കൊല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...