ഡെ​പ്യൂ​ട്ടി അ​മീ​റും മ​​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കുവൈ​ത്ത്സി​റ്റി : പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ ഭ​ര​ണ​ഘ​ട​നാ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ഡെ​പ്യൂ​ട്ടി അ​മീ​റാ​യും പ്ര​ധാ​ന​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഭ​ര​ണ​ഘ​ട​ന​യെ​യും രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​മെ​ന്നും കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം, താ​ൽ​പ​ര്യ​ങ്ങ​ൾ, ഫ​ണ്ടു​ക​ൾ എ​ന്നി​വ സം​ര​ക്ഷി​ക്കു​മെ​ന്നും മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം, പ്രാ​ദേ​ശി​ക പ​വി​ത്ര​ത എ​ന്നി​വ കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്നും സ​ത്യ​പ്ര​തി​ജ്ഞാ വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഈ ​മാ​സം നാ​ലി​നാ​ണ് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് രാ​ജ്യ​ത്തെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സ​ലിം അ​സ്സ​ബാ​ഹി​നെ നി​യ​മി​ച്ച​ത്. 17ന് ​പ്ര​ധാ​ന​മ​ന്ത്രി പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കു​ക​യും അ​മീ​റി​ന് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക​യും ചെ​യ്തു.

ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ൾ ദേ​ശീ​യ അ​സം​ബ്ലി​യി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തി​നി​ടെ, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന് ഡെ​പ്യൂ​ട്ടി അ​മീ​റി​ന്‍റെ ചു​മ​ത​ല​യും അ​മീ​ർ ന​ൽ​കി. പു​തി​യ കി​രീ​ടാ​വ​കാ​ശി​യെ നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തു​വ​രെ അ​മീ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കാ​യി​രി​ക്കും ചു​മ​ത​ല. ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തോ​ടെ സ​ർ​ക്കാ​റി​ന് ഭ​ര​ണ​ഘ​ട​നാ പ്ര​കാ​ര​മു​ള്ള പൂ​ർ​ണ അ​ധി​കാ​രം കൈ​വ​ന്നു. സ​ർ​ക്കാ​റി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ അ​ഹ്മ​ദ് അ​ൽ സ​ദൂ​ൻ തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കു​ക​യാ​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞ പൂ​ർ​ത്തി​യാ​യ​തോ​ടെ ബു​ധ​നാ​ഴ്ച പ്ര​ത്യേ​ക സ​മ്മേ​ള​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...