വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിച്ച ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റാന്നി ഡിവിഷന്‍ കൊച്ചുകൊയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. എ അശോകനെ ആണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നേര്യമംഗലം സ്വദേശിയാണ് അശോകന്‍. അശോകന് എതിരെ വനിതാ ബീറ്റ് ഓഫീസര്‍ പരത്തി നല്‍കുകയും തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വനിതാ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അശോക്‌ കടന്നുപിടിച്ചു എന്നാണ് പരാതി.

ഉദ്യോഗസ്ഥയും ഭര്‍ത്താവും പരാതിയില്‍ നിന്ന് പിന്മാറില്ല എന്ന ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മോശം പെരുമാറ്റം എന്നിവയ്ക്ക് പുറമേ മറ്റ് വകുപ്പുകള്‍ കൂടി പ്രതിക്ക് എതിരെ ചുമത്തും എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ആക്ഷേപങ്ങളെ തുടര്‍ന്ന് വകുപ്പ് തല നടപടി നേരിട്ടാണ് അശോക്‌ കൊച്ചുകൊയിക്കലില്‍ എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...