സാധാരണക്കാരെ ചേര്‍ത്തു നിര്‍ത്തിയാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: സാധാരണക്കാരെ ചേര്‍ത്തു നിര്‍ത്തിയാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സി.പി.ഐ പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഓണക്കാലത്ത് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്തു. മറ്റു വിഭാഗം തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കി. വിപണിയില്‍ ഇടപെടല്‍ നടത്തി വിലക്കയറ്റം നിയന്ത്രിച്ചു. സപ്ലെകോയിലെ വിറ്റുവരവിലെ വര്‍ദ്ധനവ് കാണിക്കുന്നത് സാധാരണക്കാര്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ വിശ്വസിക്കുന്നുവെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ കൗണ്‍സിലംഗം ലിസി ദിവാന്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ജോജോ കോവൂര്‍, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, ലോക്കല്‍ സെക്രട്ടറിമാരായ സജിമോന്‍ കടയനിക്കാട്, ജോര്‍ജ് മാത്യു, സി സുരേഷ്, എം ശ്രീജിത്ത്, സി.ടി കുര്യാക്കോസ്, ടി.പി അനില്‍ കുമാര്‍, പി.എസ് സതീഷ് കുമാര്‍, അനില്‍ അത്തിക്കയം, കെ.കെ വിലാസിനി, പി അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...