രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തോരാതെ പെയ്ത മഴയില്‍ ശക്തമായി വെള്ളം കയറിയ വിവിധ പ്രദേശങ്ങളായ തുമ്പമണ്‍, കടയ്ക്കാട്, കടയ്ക്കാട് മാര്‍ക്കറ്റ്, മഹാദേവര്‍ ക്ഷേത്രം അടക്കമുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഞായറാഴ്ച രാത്രി രണ്ട് മണിയോടെയാണ് മണ്ണാകടവ് ഭാഗത്ത് വെള്ളം കയറിയ കുടുംബത്തെ ഗവണ്‍മെന്റ് സ്‌കൂളിലേക്ക് മാറ്റിയത്.

കടയ്ക്കാട് മാര്‍ക്കറ്റിന് തെക്ക് വശമുള്ള പ്രദേശങ്ങളിലെ ആളുകളെ അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ചേര്‍ന്ന് ക്യാമ്പിലേക്ക് മാറ്റി. ശക്തമായ മഴയെ തുടര്‍ന്ന് നഗരസഭാ പരിധിയില്‍ 24 വീടുകളില്‍ വെള്ളം കയറി. ചേരിക്കലും വെള്ളം കയറാന്‍ സാധ്യതയുള്ള വീടുകളിലെ ആളുകളെ ഗവണ്‍മെന്റ് സ്‌കൂളിലെ ക്യാമ്പുകളിലേക്കും മാറ്റി. മഹാദേവര്‍ ക്ഷേത്രത്തിന്റെ പരിസരത്ത് വെള്ളം കയറിയ വീടുകളിലെ ആളുകളെ എന്‍.എസ്.എസ് കരയോഗ മന്ദിരഹാളിലേക്കും തോട്ടക്കോണം ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കും മാറ്റി പാര്‍പ്പിച്ചു.

മുന്‍കരുതലെന്ന നിലയില്‍ കൊല്ലം നീണ്ടകരയില്‍ നിന്നും പന്തളത്ത് രണ്ട് ബോട്ടുകളെത്തിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, അടക്കം ഉള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും രക്ഷാപ്രവര്‍ത്തനത്തിന് അണിചേര്‍ന്നു. മഴ കുറഞ്ഞെങ്കിലും അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നിരുന്നു. ആളുകള്‍ ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും വരും ദിവസങ്ങളില്‍ മഴ കനക്കും എന്ന് കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാല്‍ ശക്തമായ മുന്‍കരുതല്‍ എടുക്കണമെന്നും റവന്യൂ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...