അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം ; യുവതിയെ വലിച്ചിഴച്ചു – വെട്ടിപരിക്കേല്‍പ്പിച്ചു ; രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഉപ്പുതറ : അയൽക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവതിക്ക് വെട്ടേറ്റു. ചപ്പാത്ത്, ലോൺട്രി പുതുപ്പറമ്പിൽ ബിൻസി(41) ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ചപ്പാത്ത് സ്വദേശികളായ പുത്തൻപുരയ്ക്കൽ ലോറൻസ് (41), പുത്തൻപുരയ്ക്കൽ ജോബി(34) എന്നിവരെ ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ബിൻസിയുടെ വീടിനു മുൻവശത്തുകൂടിയുള്ള റോഡിലെ കാനയിൽ മാലിന്യം കത്തിച്ചതിനെ ചോദ്യം ചെയ്ത് പ്രതികൾ ബിൻസിയുടെ വീട്ടിലെത്തി ബഹളം വെയ്ക്കുകയും അസഭ്യം പറയുകയും കത്തിയെടുത്തു ഭീഷണിപ്പെടുത്തുകയും ചെയ്തു.

എതിർത്തതോടെ ബിൻസിയുടെ മുടിയിൽ കുത്തിപ്പിടിച്ച് പ്രതികൾ വലിച്ചിഴയ്ക്കുകയും കഴുത്തിനു വെട്ടുകയുമായിരുന്നു. ബിൻസി വെട്ട് തടഞ്ഞതിനാൽ കൈയ്യിലാണ് വെട്ടേറ്റത്. ഇടതുകൈയ്യിൽ രണ്ടിടങ്ങളിൽ വെട്ടേറ്റിട്ടുണ്ട്.

തടയാൻ ശ്രമിച്ച ബിൻസിയുടെ പിതാവ് നേശമണി (70), അമ്മ മേരി(65) എന്നിവരെയും പ്രതികൾ മർദിച്ചു. വിവരമറിഞ്ഞ് എത്തിയ ഉപ്പുതറ സി.ഐ. ഇ.ബാബു, എസ്.ഐമാരായ സജിമോൻ, ഹാഷിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ബിൻസിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...