കോടതി കെട്ടിടത്തിനുള്ളില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഉത്തര്‍പ്രദേശില്‍ കോടതി കെട്ടിടത്തിനുള്ളില്‍ അഭിഭാഷകന്‍ മരിച്ച നിലയില്‍. ലഖ്‌നൗവിലെ ഷാജഹാന്‍പൂരിലുള്ള ജില്ലാ കോടതിയിലാണ് സംഭവം. ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകനാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പോലീസ് അന്വേഷണമാരംഭിച്ചു.

കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മൃതദേഹം കിടന്നത്. സമീപത്തുനിന്ന് തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായ ആരെയും പരിസരത്ത് കണ്ടിരുന്നില്ലെന്നും അഭിഭാഷകന്‍ തനിച്ചായിരുന്നെന്നുമാണ് സാക്ഷികള്‍ പറയുന്നത്.

പോലീസും ഫൊറന്‍സിക് സംഘവും സ്ഥലം പരിശോധിച്ചുവരികയാണ്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭൂപേന്ദ്ര സിംഗ് അഞ്ചുവര്‍ഷത്തോളമായി അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. പോലീസ് ദില്ലി അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ മാസം ഡല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. കോടതിയിലെ രണ്ടാം നിലയിലെ 207-ാം നമ്പര്‍ മുറിയിലാണ് വെടിവെയ്പ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതിമുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...