അങ്ങാടിക്കല്‍ വടക്ക് ഗവ.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു നാടിനു സമര്‍പ്പിച്ചു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും 100 വര്‍ഷത്തോളം ആയതുമായ സ്‌കൂളാണ് അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂള്‍. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്.

പഴയ സ്‌കൂള്‍ കെട്ടിടത്തിലെ കുട്ടികള്‍ക്ക് പഠിക്കാനുളള സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ പിടിഎയുടെയും അധ്യാപകരും ആവശ്യപ്പെട്ടതനുസരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ചടങ്ങില്‍ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് ബി.അജികുമാര്‍, ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, അഡ്വ.സി.പ്രകാശ്, എ.വിപിന്‍ കുമാര്‍, രതീദേവി, സേതുലക്ഷ്മി, സൂര്യ കലാദേവി, ടി.ജയ, വിജയലക്ഷ്മി, കെ.കെ അശോക് കുമാര്‍, സുരേഷ് ബാബു, സി.ജി ജോയ്, ജി.സതീശന്‍, ജെ.ശ്രീകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...