സിനിമാ നിർമാതാക്കൾക്ക് ആദായ നികുതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിനിമാ നിർമാതാക്കൾക്ക് നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർ ചോദ്യം ചെയ്യലിന് ഹാജറാകാനാണ് നിർദേശം. വകുപ്പിന് സമർപ്പിച്ച കണക്കുകളിലും വരുമാനത്തിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്. നിർമാതാക്കൾ ആദായ നികുതി വകുപ്പിന് സമർപ്പിച്ച കണക്കുകളിൽ പൊരുത്തക്കേടുകളുണ്ട്. കണക്കിൽ പറയുന്ന വരുമാനമല്ല ഇവർക്കുള്ളതെന്ന് വകുപ്പ് കണ്ടെത്തി.

താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നു. താരങ്ങളുടെ പ്രതിഫലം വിതരണാവകാശ കരാറായി കാണിക്കുന്നു. ഇതിലൂടെ ടി.ഡി.എസ് ലാഭിക്കുന്നതായും വകുപ്പ് ആരോപിക്കുന്നു. ഇതേത്തുടർന്നാണ് മൂവരും നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. ആവശ്യമായ രേഖകൾ സഹിതം എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ മൂവരുടെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വകുപ്പിന്റെ നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...