മിണ്ടാപ്രാണിയോട് കൊടുംക്രൂരത ; അടിയേറ്റ് നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് ചത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി മൈലാടുംപാറയിൽ പശുക്കിടാവിനോട് കൊടുംക്രൂരത. ഏലത്തോട്ടയുടമയുടെ അടിയേറ്റ് നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് ചത്തു. തന്റെ പറമ്പിൽ കയറിയെന്ന് പറഞ്ഞായിരുന്നു മിണ്ടാപ്രാണിയോടുള്ള പരാക്രമം. മൈലാടുംപാറ സ്വദേശി സണ്ണിയുടെ എട്ട് മാസം പ്രായമുള്ള പശുക്കിടാവാണ് ചത്തത്. ഏലത്തോട്ടയുടമയും അയൽവാസിയുമായ സതീശൻ മര്‍ദ്ദിച്ചതാണെന്നും നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് രണ്ട് ദിവസത്തോളം വേദന അനുഭവിച്ച് ഇന്ന് വൈകീട്ട് ചത്തെന്നുമാണ് സണ്ണിയുടെ പരാതി.

പശുക്കളെ ആക്രമിക്കുമെന്ന് സതീശൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും സണ്ണി ആരോപിക്കുന്നു. എന്നാൽ പറമ്പിൽ കയറി പശുക്കൾ കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് ചെയ്തത് താനെല്ലെന്നാണ് സതീശന്റെ വിശദീകരണം. സണ്ണിയുടെ പരാതിയിൽ കേസെടുത്ത വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...