പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് നദികളിലും മറ്റും ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളായ കടയ്ക്കാട് വടക്ക്, തുമ്പമണ്‍, കടയ്ക്കാട്, പന്തളം മഹാദേവര്‍ ക്ഷേത്രം എന്നിവിടങ്ങളാണ് ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചത്. ആറിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പന്തളത്ത് മുടിയൂര്‍കോണം, കടയ്ക്കാട് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളുകളില്‍ ക്യാമ്പുകള്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡെപ്യുട്ടി സ്പീക്കര്‍ നിര്‍ദേശം നല്‍കി. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ കെ.ആര്‍ രവി, കെ.ആര്‍ വിജയകുമാര്‍, അടൂര്‍ ആര്‍ ഡി ഒ തുളസീധരന്‍ പിള്ള, അടൂര്‍ തഹസില്‍ദാര്‍ പ്രദീപ്, പന്തളം വില്ലേജ് ഓഫീസര്‍ സിജി എം തങ്കച്ചന്‍, കുരമ്പാല വില്ലേജ് ഓഫീസര്‍ ആനന്ദകുമാര്‍, തുമ്പമണ്‍ വില്ലേജ് ഓഫീസര്‍ സിന്ധു.വി എന്നിവരും ഒപ്പമുണ്ടായിരുന്നു.