ദില്ലി : കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് മാറ്റം. സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഡയറക്ടര്‍ ജനറലായി നീന സിങിനെ നിയമിച്ചു. സിഐഎസ്എഫിൽ തന്നെ സ്പെഷൽ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിതയാണ് നീന സിങ്. അനീഷ് ദയാൽ ഒഴിഞ്ഞ സാഹചര്യത്തിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുൽ രാസ്ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























