Wednesday, May 14, 2025 10:33 am

ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റ്, ജയിൽ ഹവാലയിലെ മുഖ്യപ്രതി : ഗവർണർക്കെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം, സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയു​ഗവും. നിലപാട് വിറ്റ് ബി ജെ പിയിൽ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ​ഗവർണർ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രം​ഗത്തെത്തുന്നത്.

ബിജെപിയുടെ കൂലിപ്പടയാളിയായി ​ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസം​ഗവും ലേഖനവും പറയുന്നു. ​ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയു​ഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോ​ഗിക്കുന്നു. ​ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സ‍ർക്കാരിനെതിരെ ​ഗവർണർ ധൂർത്ത് ആരോപിക്കുന്നു. ​ഗവർണരുടെ  ചെലവ് എന്തെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും ​ഗവർണർ സംവിധാനത്തിനായി കോടികൾ ചെലവാക്കുകയാണെന്നും ജനയു​ഗം പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ്...

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ ; 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍

0
ഗാസ : ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ...

ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

0
കോട്ടയം : ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി...

ഇന്ത്യ – പാക് അതിർത്തി ശാന്തമായതോടെ സാധാരണജീവിതത്തിലേക്ക്‌ മടങ്ങി ജനങ്ങൾ

0
ന്യൂഡൽഹി : അതിർത്തി ശാന്തമായതോടെ ജനവാസകേന്ദ്രങ്ങൾ സാധാരണജീവിതത്തിലേക്ക്‌. ജമ്മു കശ്‌മീർ, രാജസ്ഥാൻ,...