ബോളിവു‍ഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ ജമ്മു കശ്മീരിൽ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബോളിവു‍ഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വെച്ചാണ് നടന് നേരെ ആക്രമണം നടന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാൻ ജമ്മുവിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ചില അജ്ഞാതർ ഇമ്രാന് നേരെ കല്ലെറിയുക ആയിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ഇമ്രാൻ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് കശ്മീരിൽ പുരോ​ഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാൻ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ ചില വലിയ വിസ്മയങ്ങളാണ് താരം ആരാധകർക്കായി ഒരുക്കുന്നത്.

‘ഗ്രൗണ്ട് സീറോ’ കൂടാതെ, ഇമ്രാൻ ഹാഷ്മി മറ്റ് നിരവധി പ്രോജക്റ്റുകളിലും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും ടൈഗർ 3 എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന വേഷത്തിൽ എത്തും. മനീഷ് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം ഈദ് സമയത്താകും ചിത്രത്തിന്റെ റിലീസ്. ഇത് കൂടാതെ അക്ഷയ് കുമാറിനൊപ്പം ‘സെൽഫി’ എന്ന ചിത്രത്തിലും ഇമ്രാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...