കോന്നി : വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒന്നിന് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാര്‍ സംസ്ഥാന വ്യാപകമായി ധർണ്ണ നടത്തുന്നതിനോടനുബന്ധിച്ച് എൻ എസ് എസ് എ യുടെ നേതൃത്വത്തിൽ കലഞ്ഞൂർ പോസ്റ്റോഫീസിന് മുമ്പില്‍ ധർണ്ണ നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ഉഷാകുമാരി ധര്‍ണ്ണ സമരം ഉത്ഘാടനം ചെയ്തു. ബീനാ രഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. ആലീസ് രാജു, മറിയാമ്മ സ്റ്റീഫൻ, ശ്യാമള കുമാരി, എ കെ ലീലാമണി എന്നിവര്‍ സംസാരിച്ചു. കൂടൽ പോസ്റ്റോഫീസ് പടിക്കൽ നടന്ന സമരം ഓട്ടോ ടാക്സി യൂണിയൻ (സി ഐ റ്റി യു) കൊടുമൺ ഏരിയ സെക്രട്ടറി എസ് രാജേഷ് ഉത്ഘാടനം ചെയ്തു. ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ബേബി, അംബിക പി, രാധാമണി, രാജമ്മ പി കെ, അംമ്പിക ആർ തുടങ്ങിയവർ സംസാരിച്ചു.
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാര്‍ ധർണ്ണ നടത്തി
RECENT NEWS
Advertisment