പട്ന: ബിഹാറിൽ ചരിത്ര വിജയം നേടിയെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാറിനെ പ്രഖ്യാപിക്കാതെ ബിജെപി. അമിത് ഷായ്ക്കുള്ള താത്പര്യക്കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിപദം വീതം വയ്ക്കണമെന്ന് അഭിപ്രായവും നേതാക്കൾക്കിടയിൽ ശക്തമാണ്. ജെഡിയു പഴയ പ്രതാപം തിരിച്ചുപിടിച്ചെങ്കിലും ഒരു തവണകൂടി നിതീഷ് കുമാറിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തുന്നതിൽ ബിജെപിക്കിടയിൽ രണ്ട് അഭിപ്രായം ഉണ്ട്. അമിത്ഷായും നിതീഷ് കുമാറും തമ്മിലുള്ള അസ്വാരസ്യമാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ട്. വിജയാഘോഷങ്ങൾക്ക് ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയും ബിഹാറിനെ ആരു നയിക്കും എന്ന് പറഞ്ഞില്ല. രണ്ടു പതിറ്റാണ്ടായി മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാറിന് ഇത്തവണയും സ്ത്രീ വോട്ടർമാർ നൽകിയ പിന്തുണയാണ് വിജയത്തിന്റെ മാറ്റ് കൂട്ടിയത്. ഒരു കോടിയിലധികം വരുന്ന സ്ത്രീ വോട്ടുകളാണ് എൻഡിഎ സഖ്യത്തെ 200 കടത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























