ശബരിമല സീസണ്‍ അടുത്തിട്ടും റോഡുകളുടെ പുനരുദ്ധാരണം എങ്ങും എത്തിയില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല സീസണ്‍ അടുത്തിട്ടും റോഡുകളുടെ പുനരുദ്ധാരണം എങ്ങും എത്തിയില്ലെന്ന ആക്ഷേപം ശക്തമാകുന്നു. എരുമേലി – പ്ലാച്ചേരി പാതയിലെ കരിമ്പിൻതോട് ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. മുക്കടവരേയും ഇതു തന്നെയാണ് അവസ്ഥ. റോഡിലെ കുഴികളിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പാതയില്‍ കൃത്യമായ ഇടവേളകളില്‍ പുനരുദ്ധാരണം നടത്താത്തതാണ് പാത ഇങ്ങനെ തകരാന്‍ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടമുണ്ടായി. ശബരിമല സീസൺ അടുത്തിരിക്കെ കുഴികൾ നികത്തൽ നടത്താനിരിക്കുകയാണ് മരാമത്ത് വകുപ്പ്. എന്നാൽ ഇത് പേരിന് മാത്രമാണെന്ന് ആക്ഷേപവുമുണ്ട്. വനപാതയിൽ മരങ്ങളിൽ നിന്നും വെള്ളം തുടർച്ചയായി പതിച്ചാണ് റോഡിൽ ടാറിങ് അടർന്ന് കുഴികളുണ്ടാകുന്നത്. ഇത് ശരിയായ നിലയിൽ നികത്താതെ ആണ് പുനരുദ്ധാരണ പണികൾ നടത്തുന്നതെന്നാണ് ഉയർന്നു വരുന്ന പരാതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...