ചെറുകോൽ പഞ്ചായത്തിലെ മുഴുവൻ റോഡുകളും തകർന്നിട്ടും ഒരു നടപടി എടുക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെറുകോൽ പഞ്ചായത്തിലെ മുഴുവൻ റോഡുകളും തകർന്നിട്ടും ഒരു നടപടി എടുക്കാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. ചെറുകോൽ പഞ്ചായത്തിലെ പ്രധാന റോഡായ മേലുകര- റാന്നി റോഡിലെ പുതമൺ പാലം തകർന്നിട്ട് മൂന്നുവർഷം തികയുന്നു. താൽക്കാലികപാലം നിർമ്മിച്ചുവെങ്കിലും അത് മഴക്കാലമായതോടുകൂടി വെള്ളപ്പൊക്കം മൂലം ഉപയോഗശൂന്യമായി.
പഞ്ചായത്തിലെ പ്രധാന റോഡുകളായ കച്ചേരിപ്പടി- കണമുക്ക്, ആട്പാറ ജംഗ്ഷൻ- സൊസൈറ്റി പടി, സിഎംഎസ് – കുട്ടത്തോട്, കുടിലും മുക്ക് – പന്തളം മുക്ക്, പാലച്ചുവട് – പന്തളം മുക്ക് ചാക്കപ്പാലം -പള്ളിയത്ത് പടി, പള്ളിക്കൽ പടി – ആട്പാറ ജംഗ്ഷൻ റോഡുകളിലൂടെയുള്ള യാത്ര യോഗ്യമല്ല. ഇതിൽ തന്നെ സൊസൈറ്റി പടി റോഡ് ബിഎo & എസി ചെയ്യാൻ വേണ്ടി റോഡ് മെറ്റൽ ഇളക്കിയിട്ട് മൂന്ന് മാസം തികയുന്നു. ഒരു നടപടിയും ഇതുവരെ ഇല്ല.

പുതമൺ പാലം തകർന്നിട്ട് മൂന്നുവർഷമായി എങ്കിലും ഇതുവരെ തൂണുകളുടെ പണി മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ഇപ്പോൾ ഈ ജോലി കരാറുകാരൻ നിർത്തിവെച്ചിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ജന പ്രതിനിധികൾ ഉദ്യോഗസ്ഥരുടെമേൽ കുറ്റം ഏൽപ്പിച്ച് പിന്മാറാനാണ് ശ്രമിക്കുന്നത്. റോഡുകൾ തകർന്നതോടുകൂടി യാത്ര ബുദ്ധിമുട്ടിലായത് ഏറെയും ടൂവീലർ ഉപയോഗിക്കുന്ന സ്ത്രീകളാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ സമര രംഗത്തേക്ക് ഇറങ്ങുവാൻ തയ്യാറെടുക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...