രാജ് ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ് ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് കൃഷിമന്ത്രി ഗവര്‍ണറെ അറിയിച്ചത്. ഔദ്യോഗിക പരിപാടികളില്‍ അത്തരം ചിഹ്നങ്ങള്‍ ഉണ്ടാവില്ല എന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ”സര്‍ക്കാര്‍ പരിപാടിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച പൊതു ഭിംബങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഔദ്യോഗിക പരിപാടികളില്‍ അത്തരം ചിഹ്നങ്ങള്‍ ഉണ്ടാവില്ല എന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ക്കും അക്കാര്യം ബോധ്യമായിട്ടുണ്ടാകും. സര്‍ക്കാരിന്റെ പൊതു പരിപാടികളില്‍ അത്തരം ചിത്രങ്ങള്‍ വെക്കില്ല എന്ന് രാജ്ഭവന്‍ അറിയിച്ചിട്ടുണ്ട്. ഗോള്‍വാള്‍ക്കറിന്റെയും ഹെഡ്‌ഗേവാറിന്റെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ വെച്ച് ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ല. രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയായി മാറ്റേണ്ടതല്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. അത്തരം ഒരു നിലപാടും സാധാരണഗതിയില്‍ അംഗീകരിക്കാന്‍ കഴിയില്ല. ഭാരതാംബയുടെ കൈയിലെ കൊടി ആര്‍എസ്എസിന്റെ കൊടിയാണ്. അത് ആര്‍എസ്എസ് അംഗീകരിച്ചോട്ടേ. പക്ഷേ എല്ലാവരും അത് അംഗീകരിക്കണം എന്ന് പറയുന്നത് ശരിയല്ല .അതിന് രാജ്ഭവനെ വേദിയാക്കുന്നത് ശരിയല്ല. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് എതിരായ നിലപാടുകള്‍ ആര്‍എസ്എസ് സ്വീകരിച്ചു,” മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...