Wednesday, May 15, 2024 11:22 pm

പരാജയം ഏറ്റുവാങ്ങിയെങ്കിലും പണിത്തിരക്കൊഴിയാതെ മെട്രോമാൻ ഇ. ശ്രീധരൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : രാഷ്ട്രീയഗോദയിലെ ആദ്യമത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും മെട്രോമാൻ ഇ. ശ്രീധരന് ഔദ്യോഗികവും അനൗദ്യോഗികവുമായ ജോലിത്തിരക്കുകളിൽനിന്നു മോചനമില്ലെന്നു പറയാം. ഡിഎംആർസിയിൽനിന്നു സ്ഥാനമൊഴിഞ്ഞെങ്കിലും 3 സുപ്രധാന പദ്ധതികളിലാണ് ഇപ്പോഴും അദ്ദേഹം സമയം ചെലവഴിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ഉത്തരവാദിത്തം ഇപ്പോഴുമുണ്ടെന്നു ചുരുക്കം.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ഫൗണ്ടേഷൻ ഫോർ റസ്റ്ററേഷൻ ഓഫ് നാഷനൽ വാല്യൂസ്’ (എഫ്ആർഎൻവി) എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക പ്രസിഡന്റായ ഇ.ശ്രീധരൻ ഇപ്പോഴും ഈ സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നു. ഡൽഹിയിൽ ജോലിയിലിരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയുമായി പ്രവർത്തിച്ചുതുടങ്ങിയത്. 2008 ജൂണിൽ സ്ഥാപിതമായതാണ് ഈ സംഘടന.

ജമ്മു ആൻഡ് കശ്മീരിലെ ദാൽ തടാകം ശുചീകരിക്കുന്ന ദൗത്യമാണ് ഇ. ശ്രീധരൻ മേൽനോട്ടം വഹിക്കുന്ന മറ്റൊരു സുപ്രധാന പദ്ധതി. 2019 ഒക്ടോബറിൽ ജമ്മു ആൻഡ് കശ്മീർ ഹൈക്കോടതിയാണ് ഇത്തരമൊരു പദ്ധതിക്കു മേൽനോട്ടം വഹിക്കാൻ ശ്രീധരനെ ചുമതലപ്പെടുത്തിയത്. 3,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

ഇനിയും 5 വർഷമുണ്ടെങ്കിലേ പൂർത്തിയാക്കാനാകൂവെന്ന് ഇ.ശ്രീധരൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടക്കിടെ ശ്രീനഗർ സന്ദർശനവും അദ്ദേഹത്തിന് ഒഴിവാക്കാനാവാത്തതാണ്. ദാൽ തടാക പുനരുദ്ധാരണത്തിന് ഹൈക്കോടതി രൂപം കൊടുത്ത വിദഗ്ധരുടെ കമ്മിറ്റിയുടെ ചെയർമാനാണ് ഇ. ശ്രീധരൻ. ഷിപ്പ് യാഡിൽനിന്നും മറ്റും സിഎസ്ആർ ഫണ്ട് ശ്രീധരൻ ഈ പദ്ധതിയുടെ ചെലവിലേക്കായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അവസാനമായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ശ്രീനഗറിൽ പോയത്. കോവിഡിനെത്തുടർന്ന് ഏപ്രിലിൽ ഓൺലൈൻ മീറ്റിങ് ചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു.

സ്വന്തം നാട്ടിൽ ഭാരതപ്പുഴയുടെ പുനരുദ്ധാരണത്തിന് ‘ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ’ എന്ന സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന ചുമതല. ഈ 3 പദ്ധതികൾക്കുമായി നല്ലൊരു സമയം തനിക്കു ചെലവഴിക്കേണ്ടതുണ്ടെന്ന് ശ്രീധരൻ വ്യക്തമാക്കി. ഏറ്റെടുക്കുന്ന ഓരോ പദ്ധതിയും കൃത്യനിഷ്ഠയോടെ ചെയ്തുതീർക്കുന്നതു മുഖമുദ്രയാക്കി മാറ്റിയ മെട്രോമാന്, തന്റെ ആദ്യരാഷ്ട്രീയ തെരഞ്ഞെടുപ്പു പോരാട്ടത്തിൽ പരാജയം നേരിട്ടെങ്കിലും ഏറ്റെടുത്ത 3 ചുമതലകളും നിറവേറ്റാൻ നല്ലൊരു പങ്ക് സമയം ആവശ്യമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ : അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടിയുടെ...

0
തിരുവനന്തപുരം : വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന...

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

0
ഡൽഹി: ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി...

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

0
മലപ്പുറം: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിനു സമീപത്തെത്തി അസഭ്യം വിളിച്ച...

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

0
തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 31 ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന്...