അനെർട്ടിൽ സോളാർ പ്ലാന്റ് , സ്മാർട്ട് സിറ്റി പദ്ധതികളിലെ ക്രമക്കേടുകൾ വ്യാപകമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ അനെർട്ടിൽ ക്രമക്കേടുകൾ വ്യാപകമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല. സോളാർ പ്ലാന്റ് ക്രമക്കേട്, സ്മാർട്ട് സിറ്റി പദ്ധതികളിലെ ക്രമക്കേടുകളിലാണ് അന്വേഷണം എങ്ങുമെത്താത്തത്. സ്മാർട്ട് സിറ്റി സോളാർ പ്ലാന്റ് സ്ഥാപിച്ചതിലും വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്. എല്ലാ ഫയലുകളും പർച്ചേസ് മാനേജരെയും ഫിനാൻസ് മാനേജരെയും നോക്കുകുത്തിയാക്കിക്കൊണ്ട് കൈകാര്യം ചെയ്തത് വെറും 89 ദിവസം മാത്രമുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരാണ് എന്നും കണ്ടെത്തിയിരുന്നു.

കേന്ദ്രം നിശ്ചയിച്ച തുകയ്ക്കും വളരെ മുകളിലാണ് അനെർട്ട് സിഇഒ നരേന്ദ്ര വേലൂരി ടെണ്ടർ നിശ്ചയിക്കുന്നത്. നിർമ്മാണശേഷം പ്ലാന്റ് പരിശോധിക്കുന്നത് പോലും താത്കാലിക ജീവനക്കാരോ സ്വകാര്യ കമ്പനി പ്രതിനിധികളോ ആയിരിക്കും. അട്ടപ്പാടിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചതിലും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും സിഇഒ ആ സ്ഥാനത്തുതന്നെ തുടരുകയുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....