റാന്നി : നിർധനനായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടുന്നു .റാന്നി അങ്ങാടി വരവൂർ വാലുപറമ്പിൽ അനിൽകുമാർ 43 ആണ് ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിലായത്. കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ.സെബാസ്റ്റ്യൻ ആണ് അനിൽകുമാറിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാരമാണെന്ന് അറിയിച്ചത്. ഇപ്പോൾ ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തിക്കൊണ്ടി രിക്കുകയാണ്. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച തുക സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്ന അനിൽകുമാറിനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണ്. ഇതോടെയാണ് നാട്ടുകാർ ചികിത്സ സഹായ ഫണ്ട് രൂപീകരിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. ഭാര്യയുടെ വൃക്ക മാറ്റിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി ചേർന്ന യോഗം അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ആൻ്റോ ആൻറണി എംപി , അഡ്വ പ്രമോദ് നാരായൺ എംഎൽഎ, രാജു എബ്രഹാം, ബിന്ദു റെജി (പ്രസിഡൻറ്), ജി വിനോദ് കുമാർ (ജനറല്‍ കൺവീനർ), മധുസൂദനൻ നായർ (ട്രഷറാർ) ആയുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. പഴവങ്ങാടി ഫെഡറൽ ബാങ്കിൽ ഇതിനായി പ്രത്യേക അക്കൗണ്ടും തുടങ്ങി.. അക്കൗണ്ട് നം 10400100286996, IFSC FDRL00010 40 ബന്ധപ്പെടേണ്ട ഫോൺ നം 9961178451, 9495330065.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1