പത്തനംതിട്ട : ശബരിമലയില്‍ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ നശിപ്പിക്കുകയും മോഷ്‌ടിക്കുകയും ചെയ്‌ത സംഭവം കേവലം മോഷണത്തിനപ്പുറം ആശങ്കാജനകമായ സുരക്ഷാ വീഴ്‌ച്ചയെന്ന് ഹിന്ദു ഐക്യവേദി. കേബിളുകള്‍ക്കൊപ്പം 2 ജി, 3 ജി കാരിയറുകളും നശിപ്പിക്കുകയും ഇവയിലെ കാര്‍ഡുകള്‍ പുറത്തെടുത്ത് കത്തിക്കുകയും ചെയ്‌തത് ഇവിടെ നിന്നുള്ള വിവരങ്ങള്‍ പുറം ലോകത്തെത്തുന്നതിനെ തടയുന്നതിനുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് പറഞ്ഞു. അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ ദിവസങ്ങളോളം ക്യാമ്പ് ചെയ്‌ത് വളരെ ഉയരത്തില്‍ നില്‍ക്കുന്ന ടവറുകളില്‍ കയറി കേബിളുകള്‍ അഴിച്ച് താഴെയിറക്കുകയും കത്തിച്ച് ചെമ്പ് വേര്‍പെടുത്തി കൊണ്ടുപോവുകയും ചെയ്‌തിട്ടും വനപാലകരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ഉള്‍പ്പടെയുള്ളവര്‍ അറിഞ്ഞില്ല.
ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രാക്‌ടറുകളും മറ്റും നിരന്തരം കടന്ന് പോകുന്ന ശരംകുത്തിക്കും മരക്കൂട്ടത്തിനുമിടയിലെ കേബിളുകള്‍ മോഷ്‌ടിച്ചത് ദുരൂഹത ഉയര്‍ത്തുന്നു. സംഭവത്തിന് ശേഷം മോഷ്‌ടാക്കള്‍ പൊന്നമ്പലമേടിന് സമീപമുള്ള വനപാതയില്‍ കൂടി സംസ്ഥാന അതിര്‍ത്തി കടന്നു എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും വീഴ്‌ച്ചയായേ ഈ സംഭവം കാണാന്‍ സാധിക്കൂവെന്നും നേതാക്കള്‍ ആരോപിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























