Tuesday, April 1, 2025 4:14 pm

പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി : ദേവൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തുവെന്ന് നടന്‍ ദേവന്‍. പുതിയതായി രൂപവത്കരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ ചേർന്ന യോഗത്തിലാണ് ദേവൻ ഇടതുമുന്നണി സർക്കാറിനെ വിമർശിച്ചത്. ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദേവന്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. പിണറായി വിജയൻ അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകർന്നിരിക്കുന്നു. ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായി. ഇവി‌ടുത്തെ നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെന്നും, സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്തുണ നല്‍കുമെന്നും ദേവന്‍ വ്യക്തമാക്കി. പാർ‌ട്ടികൾക്ക് അല്ല ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ തന്റെ വ്യക്തിത്വം ആർക്കും അടിയറവെയ്ക്കാന്‍ തയാറല്ലാത്തതിനാൽ ബിജെപിയിൽ ചേരില്ലെന്നും ദേവൻ പറഞ്ഞു. ന‌ടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോഴുണ്ടായ സംഭവിവികാസങ്ങളിൽ ദേവൻ അഭിപ്രായം പറഞ്ഞു. അമ്മയുടെ നിലപാട് ശരിയല്ല. അമ്മ ആയാലും രാഷ്ട്രീയമായാൽ തിരുത്തലുകൾ സംഭവിച്ചെങ്കിൽ മാത്രമേ മുന്നോട്ട് പോകൂ എന്ന് അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് എൻഎസ്എസ്

0
കോട്ടയം: ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ...

കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ഏപ്രിൽ 19ന് ഉദ്ഘാടനം ചെയ്യും

0
ശ്രീനഗർ: കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ഏപ്രിൽ 19ന് ഉദ്ഘാടനം...

ഭക്തിനിര്‍ഭരമായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച

0
ചെട്ടികുളങ്ങര : ഭക്തിനിര്‍ഭരമായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച....

ഡൽഹി കലാപക്കേസ് ; ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്ക് എതിരെ അമ്പേഷണം വേണമെന്ന് കോടതി

0
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്ക് എതിരെ അമ്പേഷണം...