റാ​ന്നി കോ​ളേ​ജ് റോ​ഡി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: റാ​ന്നി ഇ​ട്ടി​യ​പ്പാ​റ കോ​ളേ​ജ് റോ​ഡി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു.
ടൗ​ണി​ൽ നി​ന്നും, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, അ​ത്തി​ക്ക​യം തു​ട​ങ്ങി അ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും മോ​തി​ര​വ​യ​ൽ, വ​ലി​യ​കു​ളം, അ​ടി​ച്ചി​പ്പു​ഴ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങി​ലേ​ക്ക് ബ​സ് സ​ർ​വ്വീ​സ് അ​ട​ക്കം പോ​കു​ന്ന റോ​ഡി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​ത്.

ഇ​ട്ടി​യ​പ്പാ​റ സെ ​ട്ര​ൽ ജം​ഗ​ഷ​നി​ൽ നി​ന്നും തു​ട​ങ്ങു​ന്ന റോ​ഡ്‌ 200 മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത ത​ട​സ​ത്തി​നു പ്ര​ധാ​ന കാ​ര​ണം. ചി​ല ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളും മാ​യി വ​രു​ന്ന ആം​ബു​ല​ൻ​സി​നു പോ​ലും ക​ട​ന്നു പോ​കാ​ൻ കാ​ത്തു​കി​ട​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ ജണ്ടാ​യി​ക്ക​ൽ ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും ടോ​റ​സ് ലോ​റി​ക​ളും ടി​പ്പ​റും വ​രു​ന്ന​താ​ണ് മ​റ്റൊ​രു കാ​ര​ണം.‌

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തും മാ​യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ലോ​ഡു​മാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തും കാ​ര​ണം വ​ശ​ങ്ങ​ളി​ൽ പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ൾ വ​ന്ന് മാ​റ്റു​ന്ന​തു​വ​രെ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​കു​ക​യാ​ണ് പ​തി​വ്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ചി​ല​പ്പോ​ൾ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും പെ​ട്ടാ​ൽ പോ​ലും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​താ​ണ് ഇ​ത്ത​രം സം​ഭ​ങ്ങ​ൾ തു​ട​രു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ രാസവിള വര്‍ധനവ് പിന്‍വലിക്കുക : കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക്...

0
കോഴഞ്ചേരി : രാജ്യത്തെ കർഷകരെ കൊള്ളയടിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ...