റാന്നിയിൽ യു.ഡി.എഫിൽ കലഹം ; സീറ്റ്​ വിഭജനം കീറാമുട്ടി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിൽ യു.ഡി.എഫിൽ സീറ്റ്​ ധാരണയായില്ല. ഘടകകക്ഷികൾ ഇടയുന്നതാണ് പ്രശ്‌നം. ഓരോരുത്തരും ആവശ്യപ്പെടുന്ന സീറ്റുകൾ കൊടുക്കാൻ കഴിയുന്നില്ല. കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതും തർക്കത്തിന്​ ഇടയാക്കുന്നു.

നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്​ച തുടങ്ങുമ്പോഴും സീറ്റ്​ വിഭജനം യു.ഡി.എഫിനു​ കീറാമുട്ടിയായി തുടരുകയാണ്​. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം കൂടുതൽ സീറ്റ്​ ചോദിക്കുന്നതാണ്​ യു.ഡി.എഫിനു കൂടുതൽ തലവേദന സൃഷ്​ടിക്കുന്നത്​. മുസ്​ലിംലീഗ്, ആർ.എസ്.പി എന്നീ കക്ഷികളും തർക്കത്തിലാണ്​. കഴിഞ്ഞ തവണ നൽകിയ സീറ്റുകളിൽപോലും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തി പ്രചാരണം തുടങ്ങിയെന്നാണ് മുസ്​ലിംലീഗും ആർ.എസ്​.പിയും ആരോപിക്കുന്നത്. ആർ.എസ്.പിക്ക് നാല് സീറ്റ് ധാരണയായിട്ടുണ്ട്. ലീഗിന് ആയിട്ടില്ല.

മുസ്​ലിംലീഗിനെ ഓരോ തവണയും അവഗണിക്കുന്നതായി ആക്ഷേപമുണ്ട്​. കഴിഞ്ഞ തവണ കോട്ടങ്ങലിൽ രണ്ട് സീറ്റ് ലഭിച്ചത് ജയിച്ചിരുന്നു. ഒരൊണ്ണം കൂടി ആവശ്യപ്പെടുന്നുണ്ട്. സ്ഥാനാർഥികളെ നിശ്ചയിക്കും മുന്നേ കോൺഗ്രസ് പ്രവർത്തകർ വീട് കയറി തുടങ്ങി. ഔദ്യോഗിക തീരുമാനം വരുന്നതിന് മുമ്പേ ഇറങ്ങിയവർ ഒടുവിൽ പിൻവാങ്ങാതെ നോമിനേഷൻ നൽകി വിമതരാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ നിലയിൽ റിബലുകളുടെ സാധ്യത ഒഴിവാക്കാൻ നേതൃത്വം കിണഞ്ഞു​ പരിശ്രമിക്കുന്നുണ്ട്. റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിൽ ഏകദേശം ധാരണയായെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...