റാന്നിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനം

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിലും പരിസരപ്രദേശങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനം തെരുവുകളിലിറങ്ങുന്നു. ഇതിനെ തുടർന്ന് വീണ്ടും നാടാകെ കോവിഡ് ഭീതിയിലായി. നിയന്ത്രണങ്ങളിൽ അൽപം അയവുവന്നതോടെ ആളുകൾ കോവിഡ് തീർത്തും ഒഴിഞ്ഞെന്ന മട്ടിലാണ് പ്രവർത്തനങ്ങൾ. സാമൂഹിക അകലം പാലിക്കുന്നവർ നന്നേ കുറവ്. പൊതുയിടങ്ങളിൽ വരുന്നവർ മാസ്ക് ധരിക്കുന്നു​ണ്ടെങ്കിലും പലരും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന്​ ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

നിയന്ത്രണങ്ങൾ വകവെക്കാത്തവരെ കണ്ടെത്തി ബോധവത്​കരണത്തിനായി സ്ട്രീറ്റ് മജിസ്​ട്രേറ്റുമാർ പ്രവർത്തനം തുടരുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ്​ പറയുന്നത്. കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തതിനാൽ ആരും സ്വയം നിയന്ത്രിക്കാത്ത അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് പതിവാണ്. സർക്കാർ നിർദേശങ്ങൾ വകവെക്കാതെ വിവാഹം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം തുടങ്ങിയ പരിപാടികൾ തകൃതിയായി നടക്കുന്നു. ബസ്​സ്​റ്റാൻഡിൽനിന്ന്​ പല സ്ഥലത്തേക്കും ബസുകൾ കുറവായതിനാൽ ഉള്ള ബസിൽ ഇടിച്ചുകുത്തിയാണ് യാത്രക്കാർ പോകുന്നത്.

ബസ് ജീവനക്കാർ പരമാവധി ആളുകൾ കൊള്ളുന്നതും കാത്തുകിടന്ന് ബസ് നിറയെ ആളിനെയും കൊണ്ടാണ് യാത്രതുടങ്ങുന്നത്. ജില്ലയിൽ കലക്ടർ 144 പ്രഖ്യാപിച്ചിട്ടു​ണ്ടെങ്കിലും ഉത്തരവി​ൻെറ നിയന്ത്രണങ്ങൾ എങ്ങും കാണാനില്ലെന്ന്​ നാട്ടുകാർ തന്നെ പറയുന്നു. ചൊവ്വാഴ്ച 49പേർക്കും ബുധനാഴ്ച 33 പേർക്കും റാന്നി ബ്ലോക്കിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...