മലയാലപ്പുഴയിലെ കടമുറി ദേവസ്വം ബോർഡ് സീല്‍ ചെയ്തു ; കടയുടമയുടെ ബന്ധുവായ അഭിഭാഷകന്‍ സീല്‍ ഇളക്കിമാറ്റി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ: ദേവസ്വം ബോര്‍ഡിന്റെ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവൃത്തിക്കുന്ന വ്യാപാര സ്ഥാപനം വാടക കുടിശികയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥയിലുള്ള മലയാലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിലെ നാലാം നമ്പര്‍ മുറിയാണ് ഇന്ന് പൂട്ടി സീല്‍ ചെയ്തത്.

മലയാലപ്പുഴ താഴം ജ്യോതി ഭവനില്‍ അച്യുതന്‍ നായരുടെ ഉടമസ്ഥയിലുള്ള കടയില്‍ പട്ടും പൂജാ സാധങ്ങളുമായിരുന്നു കച്ചവടം. ഷോപ്പിംഗ് കോംപ്ലക്സില്‍ പതിനൊന്നു മുറികളാണുള്ളത്. വ്യാപാര സ്ഥാപനം സീല്‍ ചെയ്തതിനു പിന്നാലെ ഇതിനെ ചോദ്യം ചെയ്ത് കടയുടമ അച്യുതന്‍ നായരുടെ ബന്ധു അഡ്വ. ബി. അരുണ്‍ ദാസ് സീല്‍ ചെയ്ത താഴ് കത്തിയുപയോഗിച്ച് ഇളക്കിമാറ്റി. സംഭത്തെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ദേവസ്വം ബോര്‍ഡ് പോലീസില്‍ പരാതി നല്‍കി.

ഹൈക്കോടതിയില്‍ നിന്നും ദേവസ്വം ബോര്‍ഡിന് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കടമുറി സീല്‍ ചെയ്തതെന്നും 2015 മുതലുള്ള എഴുപതു മാസത്തെ വാടക കുടിശികയായ 2 ,38 ,000 രൂപ ദേവസ്വം ബോര്‍ഡിന് കിട്ടാനുണ്ടന്നും പലതവണ നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം. രവികുമാര്‍ പറഞ്ഞു. വാടക കുടിശികയുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് 2016 ല്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഷോപ്പിംഗ് കോപ്ലക്സിലെ വാടക കുടിശിക വരുത്തിയ മറ്റു നാലു കടയുടമകള്‍ക്ക്  നേരത്തെ നോട്ടീസ് നല്‍കിയിരുന്നതായും ഇതിനെ തുടര്‍ന്ന് ഇവര്‍ കുടിശിക അടച്ചുകൊണ്ടിരിക്കുകയുമാണെന്നും ഇവര്‍ക്ക് വാടക കുടിശികയില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സൈനുരാജ്, ദേവസ്വം വിജിലന്‍സ് ഓഫീസര്‍ രാജീവ് കുമാര്‍, അഡ്മിനിസ്ട്രേറ്റ് ഓഫീസര്‍ എം രവികുമാര്‍, മലയാലപ്പുഴ സി ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം സീല്‍ ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...