ഹെല്‍മറ്റും, മാസ്കും, ഉടുപ്പും, ലൈസന്‍സും ഇല്ലാതെ ബൈക്കിൽ കറക്കം ; ഒടുക്കം പണി ഇരന്ന് വാങ്ങി യുവാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  രൂപമാറ്റം വരുത്തിയ ബൈക്കില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി യുവാവിന്റെ സഞ്ചാരം. ഹെല്‍മറ്റും, മാസ്കും, ഉടുപ്പും, ലൈസന്‍സും ഇല്ലാതെ ആയിരുന്നു യുവാവിന്റെ യാത്ര. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ യുവാവ് ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍ ആയി. ഇയാളുടെ സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ യാത്ര ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടിയാണ് ഉടുപ്പില്ലാതെ ബൈക്കില്‍ കറങ്ങിയതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വിഡിയോ പരിശോധിച്ച സൈബര്‍ പോലീസ് എറണാകുളം മുനമ്പത്ത് നിന്നുള്ളതാണ് വീഡിയോ എന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യന്‍ പോലീസ് പിടിയിലായത്. മോട്ടോര്‍ വാഹന വകുപ്പ് നിയമം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം എന്നിവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....